
ദോഹ: ക്ലാസിക്കല്‍ ഒഡീസ്സി നൃത്തത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഒഡീസി ഫോക്ക്, ബോളിവുഡ് ഡാന്‍സര്‍ ഭാവ്‌ന സാഗര്‍ നായിക് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. പുരാതന ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തഇനങ്ങളില്‍പ്പെട്ടതാണ് ഒഡീസ്സി. ഒഡീഷയില്‍നിന്നാണ് ഇതിന്റെ ഉദയം. നൃത്ത നാടക പ്രകടനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഒഡിസ്സി നൃത്ത ചലനങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനും ആവേശത്തോടെ എത്തിയവരില്‍ അഞ്ചു വയസു മുതല്‍ അന്‍പത് വയസുവരെ പ്രായമുള്ളവരുണ്ടായിരുന്നു. ഒഡീസ്സി നൃത്തത്തിലെ അടിസ്ഥാന ചുവടുകള്‍, മുദ്രകള്‍, ചാലിസ്, ചൗക, ത്രിബംഗ, നര്‍ത്തകര്‍ക്കായി യോഗ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു ശില്‍പ്പശാല.