in

ഒന്നിലധികം സേവനങ്ങള്‍ ഒരു കാര്‍ഡില്‍: നൂതന സൗകര്യവുമായി വൊഡാഫോണ്‍ ഖത്തര്‍

ദോഹ: എല്ലാ ടെലികമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കും ഒരു കാര്‍ഡ് മാത്രം ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നതിനുള്ള നൂതനമായ പുതിയ മാര്‍ഗം വൊഡാഫോണ്‍ ഖത്തര്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം. ഒരു കാര്‍ഡില്‍ നിന്ന് ഡാറ്റ, ഫ്‌ലെക്‌സ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ കോളിംഗ് സേവനങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ കാര്‍ഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഉപ.യോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റിന് അനുസൃതമായി അഞ്ചു മുതല്‍ നൂറു റിയാലിന്റെ വരെ റീചാര്‍ജ് കാര്‍ഡുകള്‍ വാങ്ങാനാകും. തുടര്‍ന്ന് അവര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരൊറ്റ ആനുകൂല്യം മാത്രം തെരഞ്ഞെടുക്കണം. ഉദാഹരണത്തിന് പത്ത് റിയാലിന്റെ ഒരു പുതിയ റീചാര്‍ജ് കാര്‍ഡ് ഉപയോക്താക്കള്‍ വാങ്ങിയാല്‍ നാലു സേവനങ്ങളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം.

ഒന്നുകില്‍ 30 ദിവസത്തേക്ക് സാധുതയുള്ള പത്ത് റിയാലിന്റെ ക്രെഡിറ്റ് അതല്ലെങ്കില്‍ മൂന്നുദിവസത്തേക്ക് സാധുതയുള്ള 300 എംബി ഡാറ്റ അതുമല്ലെങ്കില്‍ മൂന്നു ദിവസത്തേക്ക് സാധുതയുള്ള 70 ഫ്‌ളെക്‌സ്, അതുമല്ലെങ്കില്‍ ഏഴു ദിവസത്തേക്ക് സാധുതയുള്ള 18 രാജ്യാന്തര മിനുട്ടുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം.

കൂടാതെ ഡാറ്റാ, ഫ്‌ളെക്‌സ് റീചാര്‍ജുകള്‍ക്ക് നിശ്ചിത കാലയളവിലേക്ക് അധിക ബോണസുമുണ്ട്. നേരത്തെ ഇവ ഓരോന്നിനും വെവ്വേറെ റീചാര്‍ജ് കാര്‍ഡുകളായിരുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു കാര്‍ഡിന്റെ സൗകര്യം ഉപയോഗിച്ച് അവര്‍ക്ക് ആവശ്യമുള്ള ഏത് സേവനവും ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നവിധത്തില്‍ പുതിയ റീചാര്‍ജ് കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് വൊഡാഫോണ്‍ ഖത്തറിലെ കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ഷൗകത് ബെര്‍ദീവ് പറഞ്ഞു.

പുതിയ കാര്‍ഡുകള്‍ വിവിധ സേവനങ്ങള്‍ക്കായി വ്യത്യസ്ത കാര്‍ഡുകള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുക മാത്രമല്ല, വളരെ ചെലവ് കുറഞ്ഞ പരിഹാരവുമാണ്. ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിന്റെ നീണ്ട ചരിത്രമാണ് വൊഡാഫോണ്‍ ഖത്തറിനുള്ളത്.

ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുതകുന്ന പരിഹാരമാര്‍ഗങ്ങള്‍ക്കായി നിക്ഷേപം തുടരുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വൊഡാഫോണ്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് സെമിഫൈനലില്‍

ഫഹദ് ബാദര്‍ അന്റാര്‍ട്ടിക്കിലെ വിന്‍സണ്‍ കൊടുമുടി കീഴടക്കാനൊരുങ്ങുന്നു