
ദോഹ: ഈ വര്‍ഷം ആദ്യ ഒന്‍പത് മാസത്തിനിടെ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയത് 175 ജോര്‍ദാനിയന്‍ കമ്പനികള്‍.
ജോര്‍ദാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ നായെല്‍ അല്‍ കബൈരിതിയുടെ നേതൃത്വത്തിലുള്ള ജോര്‍ദാന്‍ ബിസിനസുകാരുടെ സംഘവുമായി ഖത്തര്‍ ചേംബര്‍ യോഗം ചേര്‍ന്നു.
സാമ്പത്തിക സഹകരണ ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പര നിക്ഷേപം സജീവമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ചര്‍ച്ചയായി.
ഇരു രാജ്യങ്ങളിലെയും സ്വകാര്യമേഖല തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും യോഗം ലക്ഷ്യമിടുന്നതായി ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി പറഞ്ഞു.
കഴിഞ്ഞവര്‍ഷം 1550 ഖത്തരി- ജോര്‍ദ്ദാന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇപ്പോള്‍ ഖത്തരി-ജോര്‍ദ്ദാനി കമ്പനികളുടെ എണ്ണം 1725 ആയി ഉയര്‍ന്നിട്ടുണ്ട്.
2017ല്‍ ഖത്തറിനും ജോര്‍ദ്ദാനുമിടയിലെ വ്യാപാരം 1.1 ബില്യണ്‍ റിയാലായിരുന്നത് കഴിഞ്ഞവര്‍ഷം 1.3 ബില്യണ്‍ റിയാലായി ഉയര്‍ന്നു, 18ശതമാനത്തിന്റെ വര്‍ധന.