
ദോഹ: നെതര്‍ലാന്റ്‌സിലെ മാസ്ട്രിക്ടില്‍ നിന്നും ബെല്‍ജിയത്തിലെ ലീഏജിലേക്ക് പറക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനമെടുത്തത് കേവലം ഒന്‍പത് മിനുട്ട് മാത്രം.
കഴിഞ്ഞ ദിവസമാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനം രണ്ടു നഗരങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ പറന്നെത്തിയത്.
ദോഹയില്‍ നിന്നും ലീഏജിലേക്കും അവിടുന്ന് മെക്‌സിക്കോയിലേക്ക് പറക്കേണ്ടിയിരുന്ന ബോയിങ് 777 വിമാനമാണ് മാസ്ട്രിക്ടിനും ലിഏജിനുമിടയില്‍ പറന്നത്. ഇരു പട്ടണങ്ങളും കേവലം 24 മൈലുകള്‍ മാത്രമാണ് ദൂരം.
മെക്‌സിക്കോ സിറ്റിയിലേക്ക് പറക്കുന്നതിനിടയിലാണ് ഒരു കാര്‍ഗോ ഉടമയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സാധനം ഇറക്കാന്‍ വിമാനം ഇല്ലാത്ത റൂട്ടിലേക്ക് പറന്നത്.
വിമാനം നിലത്തിറക്കി അല്‍പ സമയത്തിനകം യാത്ര തുടരുകയായിരുന്നു. ഇതേ റൂട്ടില്‍ വീണ്ടും വിമാനം പറത്താന്‍ ഒരുങ്ങുകയാണ് ഖത്തര്‍ എയര്‍വെയ്‌സെന്നാണ് ലഭിക്കുന്ന സൂചനകള്‍.