
ദോഹ: സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഒമ്പതുകണ്ടം മഹല്ല് പ്രസിഡന്റ് സി.ടി.മൊയ്തു ഹാജിക്ക് റഹ്മ ഖത്തര്‍ കമ്മിറ്റി സ്വീകരണം നല്‍കി. റഹ്മ ഖത്തര്‍ പ്രസിഡന്റ് സി.വി.അശ്‌റഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖാലിദ്.സി.കെ ഉദ്ഘാടനം ചെയ്തു. ടി.വി.കെ.ഇബ്രാഹിം ഹാജി മൊമെന്റോ കൈമാറി. ഒമ്പതുകണ്ടം മഹല്ലിന്റെ ആരംഭം മുതല്‍ ഖത്തര്‍ പ്രവാസികള്‍ ചെയ്തുവരുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് സ്വീകരണത്തിനുള്ള നന്ദി പ്രസംഗത്തില്‍ മൊയ്തുഹാജി പറഞ്ഞു. സമദ്.കെ.വി, ജുനൈദ്.സി.ടി ആശംസകള്‍ നേര്‍ന്നു. ഫിര്‍ദൗസ് ഹാജി സ്വാഗതവും സഹദ്.ടിവി.കെ നന്ദിയും പറഞ്ഞു.