in , ,

ഒരാഴ്ചക്കാലം കാലാവസ്ഥ അസ്ഥിരമെന്ന് മുന്നറിയിപ്പ്‌

ദോഹ: വെള്ളിയാഴ്ച ഉച്ചമുതല്‍ അടുത്ത ആഴ്ച അവസാനിക്കുന്നതുവരെ കാലാവസ്ഥയില്‍ അസ്ഥിരത തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മേഖലയിലെ ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥയില്‍ അസ്ഥിരതയുണ്ടാക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടവിട്ടു മഴ പെയ്യാനും സാധ്യതയുണ്ട്. മഴയുടെ ശക്തി ചിലയിടങ്ങളില്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. പൊടിക്കാറ്റടിക്കുന്നതിനോടൊപ്പം കാഴ്ചാപരിധി രണ്ട് കിലോമീറ്ററില്‍ താഴെയായി കുറയും. തിരമാലകള്‍ പത്തടിയിലേറെ ഉയരാനും സാധ്യതയുണ്ട്. കാലാവസ്ഥയിലെ അസ്ഥിരതയെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പുതിയ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വെയ്‌സ് ഇന്‍ഡിഗോയുമായി കോഡ്‌ഷെയറിംഗിന്‌

ഡിജിറ്റല്‍ മുന്നേറ്റം: ഗതാഗത മന്ത്രാലയവും മൈക്രോ സോഫ്റ്റും കൈകോര്‍ക്കുന്നു