in

ഒരുമ ഖത്തര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും

ഒരുമ ഖത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്‌

ദോഹ: ഒരുമ ഖത്തര്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സീസണ്‍ ടുവില്‍ ഇത്തവണ 12 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 30 വരെ ദോഹ അലി ബിന്‍ ഹമദ് അല്‍അത്വിയ അരീനയിലെ അല്‍സദ്ദ് പ്രൈം സ്‌പോര്‍ട്‌സ് സെന്ററിലാണ് ടൂര്‍ണമെന്റ്. എല്ലാദിവസവും ഉച്ചക്ക് ഒരുമണി മുതലാണ് മല്‍സരങ്ങള്‍ തുടങ്ങുക. തികച്ചും പ്രഫഷണലായി നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം 42 വിഭാഗത്തിലാണ് മത്സരങ്ങള്‍. കുട്ടികളുടെ വിഭാഗത്തില്‍ 9 മുതല്‍ 19 വയസ്സ് വരെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മുതിര്‍ന്നവരുടെയും സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് എന്നീ വിഭാഗത്തിലും മത്സരം ഉണ്ട്. മൊത്തം 430 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും പ്രമുഖ താരങ്ങള്‍ എത്തും. ഖത്തര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ പിന്തുണയോടെയാണ് മത്സരം. നാട്ടിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കുകയാണ് ചാമ്പ്യന്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഒരുമ ഖത്തര്‍ പ്രസിഡന്റ് ബി എസ് പിള്ള, സെക്രട്ടറി റിയാസ് മുഹമ്മദ്, ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ അബ്ദുല്‍ റഊഫ്, ടൂര്‍ണ്ണമെന്റ് നോണ്‍ ടെക്‌നിക്കല്‍ കണ്‍വീനര്‍ അബ്ദുല്‍ റസാഖ്, ടെക്‌നിക്കല്‍ കണ്‍വീനര്‍ നജീബ്, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ ഷേണായി, ഒരുമ ഖത്തര്‍ അഡൈ്വസര്‍ ഹാഷിര്‍ ഹബീബുല്ല എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുനിസിപ്പാലിറ്റി ആപ്പിന് കുവൈത്തി പുരസ്‌കാരം

ജേഴ്‌സി പ്രകാശനം ചെയ്തു