in , ,

ഒരു ദിവസം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 350നടുത്ത് വാഹനങ്ങള്‍

മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖറജി

ദോഹ: ഗതാഗത അപകടങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് ഏെറ ഉത്തരവാദിത്തമുണ്ടെന്നും അവരത് നിര്‍വഹിക്കണമെന്നും ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖറജി. കുട്ടികള്‍ ഉണ്ടാക്കുന്ന ഗതാഗത അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. പ്രത്യേകിച്ചും സീ ലൈന്‍ ഏരിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ സംബന്ധിച്ച് ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സീലൈന്‍ ബീച്ചിനെ അപകടരഹിതമാക്കുന്നതുമായി ബന്ധെപ്പട്ട നടപടികളുടെ ഭാഗമായി നടന്ന സെമിനാറിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വാഹനങ്ങളും ജനസംഖ്യയും വര്‍ധിച്ചുവരുേമ്പാഴും ഗതാഗത അപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്്. ഗതാഗത വകുപ്പിന്റേയും ബന്ധെപ്പട്ട മറ്റ് സ്ഥാപനങ്ങളുടെയും നിരന്തരമായ പ്രയത്‌നങ്ങളുടെ ഫലമായാണിത്. ഒരുദിവസം രാജ്യത്ത് 300നും 350നും ഇടയില്‍ വാഹനങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ അപകടനിരക്ക് കുറയുകയാണ് ചെയ്തത്. എല്ലാ രക്ഷിതാക്കളും ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റ് ആഴ്ചയിലോ അല്ലെങ്കില്‍ മാസത്തിലോ നിരീക്ഷിച്ച് തങ്ങളുെട കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ പറഞ്ഞുമനസിലാക്കുകയും ബോധവത്കരിക്കുകയും ചെയ്യണം.
രക്ഷിതാക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം മന്ത്രാലയം നല്‍കുന്നുണ്ട്. വാഹനത്തിന്റെ വേഗപരിധി ലംഘിച്ചാല്‍ 1,000 റിയാല്‍ ആണ് പിഴ ഈടാക്കുക. മണിക്കൂറില്‍ 170 കിലോമീറ്ററോ അതിന് മുകളിലോ ആയിരുന്നു ആ വാഹനത്തിന്റെ വേഗത എന്നാണ് ഈ പിഴയില്‍ നിന്ന് മനസിലാക്കേണ്ടത്. വേഗത അതിന് താഴെയെങ്കില്‍ പിഴത്തുക 500 റിയാല്‍ ആയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഓടിച്ചത് കുട്ടികള്‍ ആണെങ്കില്‍ അവരുമായി രക്ഷിതാവ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകള്‍ പ്രകാരം സീലൈന്‍ ഏരിയയിലെ വാഹനാപകടനിരക്ക് കുറഞ്ഞുവരികയാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കണക്കുകളും ഇതുതന്നെയാണ് കാണിക്കുന്നത്. എന്നാല്‍ അപകടം കുറക്കുക എന്നതിലുപരി അപകടമില്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇനി ഒരു അപകടത്തില്‍ ആര്‍ക്കും തങ്ങളുടെ മക്കളുടെ ജീവന്‍ നഷ്ടമാകരുത്. തണുപ്പുകാല സീസണ്‍ തുടങ്ങിയതോടെ തണുപ്പ് ആസ്വാദിക്കാന്‍ സീലൈന്‍ ഏരിയയില്‍ നിരവധി പേരാണ് എത്തുന്നത്. ഗതാഗത സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി ക്യാമ്പിങ് സൈറ്റുകളില്‍ അപകടങ്ങളും അതുവഴി മരണങ്ങളും കുറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം നവംബറില്‍ എല്ലാ സുരക്ഷാവകുപ്പുകളും ബീച്ചില്‍ പരിശോധനകളും ബോധവത്കരണപരിപാടികളും നടത്തിയിട്ടുണ്ട്. ‘അപകടങ്ങളില്ലാത്ത ക്യാമ്പിങ്’ എന്ന സന്ദേശവുമായി ഗതാഗത വകുപ്പിന്റെ ഈ വര്‍ഷത്തെ ബോധവത്കരണ കാമ്പയിന്‍ തുടരുകയാണ്. അപകടങ്ങള്‍ കുറക്കാനായി കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ റഡാര്‍ കാമറകള്‍ സ് ഥാപിച്ചുവരികയാണ്.
വാഹനങ്ങളുെട നിയമലംഘനങ്ങള്‍ ഇവ വഴി കൃത്യമായി നിരീക്ഷിക്കാനും ഇതിലൂടെ കാല്‍നടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബലദ്‌ന സന്ദര്‍ശിച്ചു

ദോഹ കോര്‍ണീഷില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ മിന്നല്‍ പരിശോധന