in ,

ഓട്ടിസം ബോധവത്കരണ ദിന പരിപാടികളില്‍ ശൈഖ ഹിന്ദ് പങ്കെടുത്തു

അല്‍ശഖബില്‍ നടന്ന ഖത്തര്‍ ഫൗണ്ടേഷന്റെ ലോക ഓട്ടിസം ബോധവത്കരണദിന പരിപാടിയില്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷ(ക്യുഎഫ്)ന്റെ ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനപരിപാടിയില്‍ ക്യുഎഫ് വൈസ്‌ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തു. ക്യുഎഫിന്റെ പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ സംരംഭമായ റെനാദ് അക്കാഡമിയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യുഎഫിന്റെ കമ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ സഹകരണവുമുണ്ടായിരുന്നു. അല്‍ശഖബില്‍ നടന്ന പരിപാടിയില്‍ ക്യുഎഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ക്യുഎഫിന്റെ വിവിധ സ്ഥാപനങ്ങളും കമ്യൂണിറ്റി സെന്ററുകളും ഓട്ടിസം ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട കുടുംബ കേന്ദ്രീകൃത പരിപാടികളില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നവിധത്തില്‍ വിനോദ വിജ്ഞാന പരിപാടികളാണ് നടത്തിയത്. ഓട്ടിസം ബോധവത്കരണ നടത്തം, കായിക,വിനോദ പരിപാടികള്‍, കുതിരസവാരി, കഥപറച്ചില്‍ സെഷനുകള്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, ഫുട്‌ബോള്‍ ഗെയിമുകള്‍ എന്നിവ നടന്നു. മൂന്നാംവര്‍ഷമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും ഓരോ വര്‍ഷവും ജനപ്രീതിയും പങ്കാളിത്തവും വര്‍ധിച്ചുവരുന്നതായും റെനാദ് അക്കാഡമി ഡയറക്ടര്‍ ഷെരി മില്ലര്‍ പറഞ്ഞു.

ക്യുഎഫിന്റെ പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഏപ്രിലില്‍ ഉടനീളം ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോക ഓട്ടിസം ബോധവത്കരണദിനമെന്ന ആശയം യുഎന്നിനു മുന്നില്‍ ആദ്യം വെയ്ക്കുന്നത് 2007ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസറായിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെ യുഎന്‍ ജനറല്‍ അസംബ്ലി ഇതംഗീകരിക്കുകയും ചെയ്തു. 2008 ഏപ്രില്‍ രണ്ടിനായിരുന്നു പ്രഥമ ലോക ഓട്ടിസം ബോധവത്കരണദിനം ആചരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്പയര്‍ എംബസീസ് ഫുട്‌സാല്‍: സെമിഫൈനല്‍ ലൈനപ്പായി

ദഹ്‌ലന്‍ അല്‍ഹമദ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്