
ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനിയേഴ്സ് ഫോറം ഖത്തറിന്റെ ഓണാഘോഷം ‘കേരളോത്സവം’ അല്‍ സലിയയിലെ ഡിപ്ലോമസിയ ടെന്റില്‍ നടത്തി. ഗായിക സിതാര കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. പൂരക്കളി, കോല്‍ക്കളി, പുലിക്കളി, തിരുവാതിര, മാര്‍ഗം കളി, ഒപ്പന, വഞ്ചിപ്പാട്ട്, തായമ്പക, കളരി തുടങ്ങിയവ അവതരിപ്പിച്ചു.