
ദോഹ: മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ 10ാമത് ഇടവക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാദര്‍ ടി.സ്. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയരക്ടര്‍ എം.സ്. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് വികാരി കോശി എബ്രഹാം ആശംസ നേര്‍ന്നു. വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടവര്‍ക്കും 60 വയസു പൂര്‍ത്തിയായവര്‍ക്കും പുരസ്കാരങ്ങള്‍ നല്കി. 10,12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ഇടവക അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. വിവിധ കലാപരിപാടികള്‍ നടന്നു.