
ദോഹ: ഖത്തറിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ ജൊനാഥന് മുയിര്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ വാസ്തുവിദ്യ സംബന്ധിച്ച എന്‍സൈക്ലോപീഡിയയുടെ ഒരു വാല്യം ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു.
വാസ്തുവിദ്യ ഒരു രാജ്യത്തിന്റെ പരിസ്ഥിതിയെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായും ഒരു സമൂഹത്തിന്റെ മൂല്യങ്ങളും ദിശയും രൂപപ്പെടുത്തുന്നതിനുള്ള കഴിവും വാസ്തുവിദ്യക്കുണ്ടെന്നും ഖത്തറില്‍ ഇത് സംഭവിക്കുന്നത്ന തനിക്ക് കാണാനാകുന്നുവെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ ദേശീയ ലൈബ്രറി, നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുടങ്ങിയവയെല്ലാം ഇതിനകം തന്നെ സ്മ്പന്നമായ സാമൂഹികചിത്രത്തിന് ആക്കംകൂട്ടുന്നു.
ഓസ്ട്രേലിയയുടെയും ഖത്തറിന്റെയും വാസ്തുവിദ്യയിലെ പങ്കുവയ്ക്കപ്പെട്ട സ്നേഹം ആഘോഷിക്കുന്നതിനായി ഈ പുസ്തകം നാഷണല്‍ ലൈബ്രറിക്ക് സമ്മാനമായി നല്‍കാനാകുന്നതില്‍ അഭിമാനമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ലോകത്തിലെ മികച്ച ദേശീയലൈബ്രറികളിലൊന്ന കാണിച്ചുതന്നതിനും മികച്ച ആതിഥ്യമരുളിയതിനും ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സുഹൈര്‍ വസ്താവിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.