
കടത്തനാട് മഹോത്സവം ലോഗോ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തര്‍ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കടത്തനാട് മഹോത്സവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ ജൂണ്‍ ആറിനു വൈകുന്നേരം ആറു മണി മുതല്‍ ബര്‍സാന്‍ യൂത്ത് സെന്റര്‍ ഉംസലാലില്‍ നടക്കുന്ന ഇശല്‍ സംഗമത്തോടെ തുടക്കമാവും. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികള്‍ മാറ്റുരക്കും.
‘ഓര്‍മ്മയില്‍ മൂസക്ക’ എന്ന പേരില്‍ നടക്കുന്ന ഇശല്‍ സംഗമത്തില്‍ നാട്ടില്‍ നിന്നും ഖത്തറില്‍ നിന്നുമുഉള്ള വിവിധ കലാ കാരന്മാര്‍ മൂസ്സ എരഞ്ഞോളിയുടെ പാട്ടുകളും മറ്റു വിവിധ ഗാനങ്ങളും ആലപിക്കും. കുട്ടികളുടെ വിവിധ കലാ പരിപാടികളും ഒപ്പന, കോല്‍ക്കളി, തുടങ്ങിയ നാടന്‍ കലാ പ്രകടനങ്ങളും അരങ്ങേറും. കടത്തനാട് മഹോത്സവം ലോഗോ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
സഹദ് കാര്‍ത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. ഗദാഫി, അഫ്‌സല്‍ വടകര, എം.സി. അബ്ദുല്‍ അസീസ്, നിസാര്‍ ചാത്തോത്ത്, യാസിര്‍ ഏറാമല പങ്കെടുത്തു. മുസമ്മില്‍ വടകര സ്വാഗതവും റയീസ് മടപ്പള്ളി നന്ദിയും പറഞ്ഞു.