in

കടത്തനാട് മഹോത്സവം സ്‌പോര്‍ട്‌സ് ഫെസ്റ്റ്: അഴിയൂരിന് ക്രിക്കറ്റ് കിരീടം

ഖത്തര്‍ കെ.എം.സി.സി. വടകര മണ്ഡലം കടത്തനാട് മഹോത്സവം ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികളായ അഴിയൂര്‍ പഞ്ചായത്ത് ടീം.
ടൂര്‍ണമെന്റ് യൂ.എ.ഇ. കെ.എം.സി.സി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ: ഖത്തര്‍ കെ.എം.സി.സി വടകര മണ്ഡലം കടത്തനാട് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ ക്രിക്കറ്റ് മത്സരത്തില്‍ അഴിയൂര്‍ പഞ്ചായത്ത് കിരീടം നേടി. ഏറാമല പഞ്ചായത്ത് ര്ണ്ടാം സ്ഥാനവും വടകര മുനിസിപ്പല്‍ കെ.എം.സി.സി മൂന്നാം സ്ഥാനവും നേടി. ഐന്‍ ഖാലിദ് വിവാ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് യൂ.എ.ഇ. കെ.എം.സി.സി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അഫ്‌സല്‍ വടകര അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കെ.പി, കടത്തനാട് മഹോത്സവം ചെയര്‍മാന്‍ അന്‍വര്‍ ബാബു, ഷബീര്‍ ഷംറാസ്, മുഹമ്മദലി തിരുവമ്പാടി, സഹദ് കാര്‍ത്തികപ്പള്ളി, മുസമ്മില്‍ വടകര, താഹിര്‍ പട്ടാര, അഷ്‌റഫ് റയ്യാന്‍, അബ്ദുല്ലത്തീഫ് കെ.വി., എം.വി. സിറാജുദ്ധീന്‍, സയീദ് അഴിയൂര്‍, നൗഫല്‍ ചോറോട്, നിസാര്‍ ചാത്തോത്ത്, ഹൈദര്‍ എം സംസാരിച്ചു. മഹമൂദ് കുളമുള്ളതില്‍, അബൂബക്കര്‍ ചോറോട്, യാസര്‍ ഏറാമല, ഷംസു പഴങ്കാവ്, ജസീര്‍ വൈകിലിശ്ശേരി, നൗഷാദ് മടപ്പള്ളി, താജുദ്ധീന്‍ ഒഞ്ചിയം, സഫീര്‍ പുല്ലമ്പി, ഇസ്മായില്‍ എടോരി, ഹാഷിം വടകര, ഫായിസ് പുല്ലമ്പി, മുഹ്‌സിന്‍ ചോറോട്, ഷാനവാസ് വടകര നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ റയീസ് മടപ്പള്ളി സ്വാഗതവും മുഹമ്മദ് യാസിന്‍ നന്ദിയും പറഞ്ഞു.മഹോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റണ്‍, കാരംസ്, ചെസ്സ് തുടങ്ങിയ ഇനങ്ങള്‍ 08 വെള്ളിയാഴ്ചയും വോളിബോള്‍, വടം വലി മത്സരങ്ങള്‍ 15 വെള്ളിയാഴ്ചയും നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും കുവൈത്തും

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു