
ദോഹ: ഇഛാശക്തിയും മികച്ച ആത്മവിശ്വാസവും കഠിനമായി പ്രയത്നിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാനാവുമെന്ന് എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളിയും ഗ്രന്ഥകാരനും പ്രചോദന പ്രഭാഷകനുമായ അയേണ്‍ മാന്‍ അബ്ദുല്‍ നാസര്‍.
ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യൂത്ത് വിങ് നേതൃ പഠന പരിശീലന തുടര്‍ പരിപാടിയായ ലീഡ് സെഷനില്‍ സംവദിക്കുകയായിരിന്നു അദ്ദേഹം. ബാല്യകാല കഷ്ടപ്പാടുകളോട് പടപൊരുതിയപ്പോഴും ജീവിതത്തെക്കുറിച്ച് മനോഹര സ്വപ്നം മനസ്സില്‍ സൂക്ഷിച്ചതു കൊണ്ടാണ് തനിക്ക് എവറസ്റ്റ് കീഴടക്കുന്നതടക്കമുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്.
സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യക്തികളെയും ചിന്തകളെയും സന്ദേശങ്ങളെയും ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തി കൃത്യമായ പരിശീലനത്തിലൂടെ മുന്നോട്ട് നീങ്ങാനും അതുവഴി ലക്ഷ്യങ്ങളെ കൈപ്പിടിയില്‍ ഒതുക്കാനും അദ്ദേഹം ലീഡ് അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.ലീഡ് ക്യാപ്റ്റന്‍ ഉമറുല്‍ ഫാറൂഖ് പെരിന്തല്‍മണ്ണ ലീഡ് സെഷന് നേതൃത്വം നല്കി. ഷാഫി തിരൂര്‍, ശിഹാബ് മങ്കട, മദനി വളാഞ്ചേരി, സലിം റഹ്മാനി വണ്ടൂര്‍, മുജീബ് പറപ്പൂര്, അന്‍സാരി വേങ്ങര, നൗഫല്‍ വെളിയങ്കോട് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വിപി ഗംഗാധരന്റെ അനുഭവങ്ങള്‍ അടങ്ങുന്ന ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകം അബ്ദുല്‍ റഹീം വള്ളിക്കുന്ന് പരിചയപ്പെടുത്തി. ഹാഫിസ് പൊന്നാനി, നസീബ് വെളിയങ്കോട്, സാദിഖ് റഹ്മാന്, സഫീര്‍ പൊന്നാനി, അബ്ദുല്‍ ഹക്കീം ഹുദവി, നിസാര്‍ കോട്ടക്കല്‍, ആര്.പി ഹാരിസ്, സക്കീര്‍ മാളിയേക്കല്‍, കെ മുഹമ്മദ് ഈസ, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, അലി മൊറയൂര്‍, അബ്ദുല്‍ റഷീദ്, ലയിസ് ഏറനാട്, കെഎംഎ സലാം, എന്‍. പി മജീദ്, യൂനുസ് കടമ്പോട്ട്, സവാദ് വെളിയങ്കോട്, പി ടി ഫിറോസ്, ഷാക്കിറുല് ജലാല്‍, ഷംസീര്‍ മാനു, ശരീഫ് വളാഞ്ചേരി സംബന്ധിച്ചു.