
ദോഹ: കണ്ണൂര്‍ ജില്ലാ ഖത്തര്‍ കെഎംസിസി ഇഫ്താര്‍ സംഗമം നാളെ 4.30(വെള്ളി) മുതല്‍ തുമാമ കെഎംസിസി ഹാളില്‍ നടക്കും. മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും, മുസ്ലിം യൂത്ത് ലീഗിന്റെ പ്രഥമ പ്രസിഡന്റുമായ കെ കെ മുഹമ്മദിനെ ചടങ്ങില്‍ ആദരിക്കും. ഹജ്ജിനു പോകുന്ന ഖത്തര്‍ കെ എം സി സി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് എടത്തിലിനു സംഗമത്തില്‍ യാത്രയയപ്പ് നല്‍കും. ഇഫ്താറില്‍ പങ്കെടുക്കുന്ന മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടെ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് ഡിസ്കൗണ്ട് കാര്‍ഡ് വിതരണവും രജിസ്ട്രേഷനും ഉണ്ടായിരിക്കും.