in ,

കത്താറയില്‍ അറബിക് കാലിഗ്രഫി പ്രദര്‍ശനം ബസ്മലഹിനു തുടക്കമായി

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന അറബിക് കാലിഗ്രഫി പ്രദര്‍ശനത്തില്‍ നിന്ന്

ദോഹ; ഇറാനിയന്‍ കലാകാരന്‍ അബ്ദുല്‍ഫാദല്‍ ഖുസൈയുടെ അറബിക് കാലിഗ്രഫി പ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങി. ബസ്മലഹ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം കത്താറയിലെ 22-ാം നമ്പര്‍ ബില്‍ഡിങിലാണ്. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയും ഇറാനിയന്‍ എംബസി കള്‍ച്ചറല്‍ അറ്റാഷെ രിദ ഷഹ്‌രയറും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

തുര്‍ക്കിഷ് അംബാസഡര്‍ ഫിക്രെത് ഒസര്‍, ഓസ്‌ട്രേലിയന്‍ അംബാസഡര്‍ അക്‌സെല്‍ വാബന്‍ഹോസ്റ്റ്, ഇറാഖി എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അബ്ദുല്‍സത്താര്‍ അല്‍ജനാബി എന്നിവരും നയതന്ത്രപ്രതിനിധികളും ഉള്‍പ്പടെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ബസ്മലഹ് പ്രദര്‍ശനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളെ അറബിക് കാലിഗ്രഫിയിലേക്ക് പകര്‍ത്തിയിരിക്കുകയാണ്.

ഇറാനിലും അറേബ്യന്‍ പെനിന്‍സുലയിലും ഇതിനായി ഉപയോഗിച്ചിട്ടുള്ള വിവിധ ശൈലികളും പ്രദര്‍ശനത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 20 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരനാണ് ഖുസൈയ്. വിശുദ്ധ ഖുര്‍ആനിലെ ബിസ്മില്ലാഹ് എന്ന പദം ഉപയോഗിച്ചുള്ള അറബിക് കാലിഗ്രഫി സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.

അറബിക് കാലിഗ്രഫിയുടെ സൗന്ദര്യം പ്രതിഫലിക്കുന്നതാണ് പ്രദര്‍ശനം. ജൂണ്‍ 23വരെ പ്രദര്‍ശനം തുടരും. രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് പ്രവേശനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ 2022 ഏറ്റവും മികച്ച ഫിഫ ലോകകപ്പാകും: റിയാദ് മഹ്‌രെസ്

വ്യോമസേനാമേഖലയില്‍ മികവ് തെളിയിച്ച് ഖത്തറിന്റെ മറിയം യൂസുഫ്