in ,

കത്താറയില്‍ ക്രിക്കറ്റ് ഫോട്ടോ പ്രദര്‍ശനത്തിനു തുടക്കമായി

കത്താറയില്‍ തുടരുന്ന ക്രിക്കറ്റ് ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന്

ദോഹ: ഖത്തര്‍ ഇന്ത്യ സാംസ്‌ക്കാരിക വര്‍ഷാഘോഷങ്ങളുടെ ഭാഗമായി കത്താറയില്‍ ക്രിക്കറ്റ് ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും മികച്ച ക്രിക്കറ്റ് ഫോട്ടോകള്‍ ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയവും യൂത്ത് ഹോബീസ് സെന്ററും ക്ഷണിച്ചിരുന്നു. ലഭിച്ച ഫോട്ടോകളില്‍ നിന്നും തെരഞ്ഞെടുത്ത 43 ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിലുള്ളത്.

അഭിനിവേശം, ഗൃഹാതുരത്വം, വിജയം, പരാജയം, സന്തോഷം, കൂട്ടായ്മ, സാമൂഹ്യ ജീവിതം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന ക്രിക്കറ്റ് ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. കലാമൗലികത്വം, ഉള്‍ക്കാഴ്ച, ആശയ സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫോട്ടോകള്‍ തെരഞ്ഞെടുത്തത്. മിക്ക ഫോട്ടോകളും ദോഹയിലെ പ്രശസ്തമായ കെട്ടിടങ്ങളുടെ പശ്ചാതലത്തിലുള്ളവയാണ്.

ഇന്ത്യന്‍ സമൂഹം എന്തുകൊണ്ടാണ് ക്രിക്കറ്റിനെ ഇത്രമാത്രം ജീവിതത്തോടു ചേര്‍ത്തുവെക്കുന്നതെന്ന് പ്രദര്‍ശനം കാണുന്നവര്‍ക്ക് മനസിലാകും. കത്താറ ബില്‍ഡിംഗ് 18ല്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഒന്‍പത് വരെ നടക്കുന്ന പ്രദര്‍ശനം ഈ മാസം 28ന് സമാപിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെട്രാഷ് രണ്ടില്‍ പുതിയ രണ്ട് ഗതാഗതസേവനങ്ങള്‍ കൂടി

അല്‍ഖോര്‍ എക്‌സ്പ്രസ് വേയിലെ എആര്‍ടി പരീക്ഷണ സര്‍വീസില്‍ പ്രധാനമന്ത്രി പങ്കെടുത്തു