
ദോഹ: കത്താറ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് മെയ് 13 മുതല്‍ 21വരെ കത്താറയിലെ 15-ാം നമ്പര്‍ ബില്‍ഡിങില്‍ നടക്കും. ഖത്തര്‍ ചെസ്സ് ഫെഡറേഷന്റെ സഹകരണത്തോടെ കത്താറ കള്‍ച്ചറല്‍ വില്ലേജാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് മെയ് ഒന്‍പതിന് സമാപിക്കും. രാജ്യാന്തര സ്വഭാവത്തോടെയായിരിക്കും മത്സരങ്ങളെന്ന് ടൂര്‍ണമെന്റ് മാനേജര്‍ ഹുസൈന് അസീസ് പറഞ്ഞു. രാജ്യാന്തര ചെസ്സ് ഫെഡറേഷന്റെ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിട്ടായിരിക്കും മത്സരങ്ങള്‍.
അമച്വര്‍ താരങ്ങള്‍ക്ക് രാജ്യാന്തര റേറ്റിങ് സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രായപരിധിയോ പൗരത്വമോ തടസമില്ല. ഏതു രാജ്യത്തുനിന്നുള്ള ഏതു പ്രായത്തിലുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. സ്വിസ്സ് സിസ്റ്റം അടിസ്ഥാനപ്പെടുത്തിയായിരിക്കും മത്സരം. ഏഴു റൗണ്ടുകളുണ്ടാകും. 30006260 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യ പത്ത് വിജയികള്‍ക്ക് 28,000 റിയാലാണ് സമ്മാനത്തുക. ആദ്യ വിജയിക്ക് 6,000 റിയാല്‍ ലഭിക്കും.