in ,

കനല്‍ പ്രതിഭാ പുരസ്‌കാരം കൈമാറി; ആവേശമുയര്‍ത്തി നാടന്‍ പാട്ടുകള്‍


കനല്‍ ഖത്തര്‍ നാടന്‍ പാട്ട് കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം ബൈജു മലനട ഏറ്റുവാങ്ങുന്നു

ദോഹ: കനല്‍ ഖത്തര്‍ നാടന്‍ പാട്ട് കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാര ദാനവും ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച നാടന്‍ പാട്ടു മത്സരം വാമൊഴിയാട്ടവും ഐ.സി.സി അശോകാ ഹാളില്‍ നടന്നു. അവാര്‍ഡ് ജേതാവ് ബൈജു മലനടക്ക് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സിവി റപ്പായി പുരസ്‌കാരം കൈമാറി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ പ്രശസ്തിപത്രവും അവാര്‍ഡ് തുകയായ  33,333 ഇന്ത്യന്‍ രൂപ ബിനു കുമാറും കൈമാറി.

വാവൊഴിയാട്ടം സീസണ്‍-2വിന്റെ വിജയികള്‍ക്കുള്ള സമ്മാനം സിനിമാതാരം റിമ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും ചേര്‍ന്ന് നല്കി. ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വഖ്‌റ ഒന്നാം സ്ഥാനവും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മത്താര്‍ ഖദീം മൂന്നാം സ്ഥാനവും നേടി. പാറക്കല്‍ അബ്ദുള്ള എംഎല്‍എ  മൂന്നാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരത്തിന്റെ  വിധികര്‍ത്താവ് രമേശ് കരിന്തലകൂട്ടം, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബു രാജന്‍, ഐസിസി വൈസ് പ്രസിഡന്റ് വിനോദ് നായര്‍ സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് സിനി അപ്പു, സംസ്‌കൃതി വനിതാവേദി ജനറല്‍ സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍, കുവാക് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, മന്നായി മലയാളി സമാജം സെക്രട്ടറി പുഷ്പന്‍, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം ഗോപാലകൃഷ്ണന്‍ ആരിചാലില്‍, ഇന്ത്യന്‍ മീഡിയ ഫോറം  സെക്രട്ടറി ഓമന കുട്ടന്‍ പരുമല സ്വാഗത സംഘം അംഗം സുരേഷ് ബാബു  കെ സി, ഉണ്ണികൃഷ്ണന്‍ ചടയമംഗലം സംസാരിച്ചു. എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സുരേഷ് കുമാര്‍ സ്വാഗതവും ഷൈജു ധമിനി നന്ദിയും പറഞ്ഞു. കനല്‍ ഖത്തറിലെ കലാകാരന്മാരും രമേശ് കരിന്തലകൂട്ടവും ബൈജു മലനടയും ചേര്‍ന്ന് നാടന്‍ പാട്ടിന്റെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ മലയാളി യൂ ടൂബേഴ്‌സ് പ്രഥമ സംഗമം സംഘടിപ്പിച്ചു

മുന്‍ ഖത്തര്‍ പ്രവാസി ചെന്നൈയില്‍ നിര്യാതനായി