in ,

കയറിത്തീര്‍ക്കാന്‍ വഴികള്‍ തേടി ഫഹദ് ബദര്‍ അന്റാര്‍ട്ടിക്കയിലുമെത്തി

ദോഹ: ഖത്തരി സാഹസികന്‍ ഫഹദ് ബദറിന് ആകാശം അതിരല്ല. സ്വന്തം പേരില്‍ റെക്കോര്‍ഡുകള്‍ ചേര്‍ത്തുവെക്കുമ്പോഴും റെക്കോര്‍ഡുകളോടൊപ്പം ഖത്തറിന്റെ പതാക ഉയര്‍ത്താന്‍ സാധിക്കുന്നതാണ് അഭിമാനമെന്ന് ഉറക്കെ പറയുന്നു ഇദ്ദേഹം.
2019 ഡിസംബര്‍ 28ന് ദക്ഷിണധ്രുവത്തിന്റെ അവസാന ഭാഗത്തെത്തിയ അദ്ദേഹം 2020 ജനുവരി രണ്ടന് അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതം കീഴടക്കുകയും ചെയ്തു. 4892 മീറ്റര്‍ ഉയരമുള്ള വിന്‍സണ്‍ പര്‍വ്വതമാണ് പര്‍വതാരോഹണ സംഘത്തോടൊപ്പം ഫഹദ് ബദര്‍ കീഴടക്കിയത്.
തന്റെ യാത്രകളും മല കയറ്റങ്ങളും ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന് അറിയാമെങ്കിലും ലക്ഷ്യം കൈവരിച്ച് ഖത്തരി പതാക നാട്ടുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറയുന്നു.
സാഹസികനായ ഫഹദ് ബദര്‍ ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ്. ഖത്തറിന്റെ പതാകയോടൊപ്പം ഖത്തര്‍ 2022, കാന്‍സര്‍ സൊസൈറ്റി, കൊമേഴ്‌സ്യല്‍ ബാങ്ക് എന്നിവയേയും തന്റെ വിജയത്തോടൊപ്പം അദ്ദേഹം അടയാളപ്പെടുത്തി.
രണ്ടു ഗൈഡുകളും ഒന്‍പത് ടീം അംഗങ്ങളുമാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയിലുണ്ടായിരുന്നത്.
ശാരീരികമായി മാത്രമല്ല മാനസികമായും വലിയ പരീക്ഷണങ്ങളാണ് യാത്രയിലുടനീളം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനേക്കാള്‍ കുറവ് ആളുകള്‍ മാത്രമേ വിന്‍സന്‍ മൗണ്ട് കീഴടക്കിയിട്ടുള്ളു. 1966 മുതല്‍ കേവലം 1200 പേര്‍ക്ക് മാത്രമാണ് അതിന് സാധിച്ചത്. വിന്‍സന്‍ മൗണ്ടിലേക്കുള്ള യാത്രയില്‍ ഒരു ഗൈഡും രണ്ട് ടീം അംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണത്.
കഴിഞ്ഞ വര്‍ഷം മെയ് മാസം എവറസ്റ്റ് കൊടുമുടിയും ലോത്സേയും ഒന്നിച്ച് കീഴടക്കിയ ആദ്യ അറബ് വംശജനായി ഫഹദ് ബദര്‍ റെക്കോര്‍ഡ് നേടിയിരുന്നു.
ഇരു മലകളും ഒരുപോലെ കീഴടക്കിയ ലോകത്തിലെ 85 പേരില്‍ ഒരാളാണ് അദ്ദേഹം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വെള്ളം കുറച്ചുപയോഗിച്ച് ചെടി വളര്‍ത്താം; പദ്ധതി വികസിപ്പിച്ച് ഖത്തര്‍

അടിസ്ഥാന സൗകര്യ വികസനം: 400 കോടി റിയാലിന്റെ 10 പദ്ധതികള്‍ വരുന്നു