in ,

കരട് പൊതുബജറ്റ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

ദോഹ: 2020ലെ രാജ്യത്തിന്റെ കരട് പൊതുബജറ്റ് ശൂറാകൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 48-ാമത് സെഷന്റെ ആറാം യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി, പൊതുമരാമത്ത് അതോറിറ്റി(അശ്ഗാല്‍) പ്രസിഡന്റ് ഡോ.സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരട് പൊതുബജറ്റും കരട് ബജറ്റ് അംഗീകാര നിയമവും ചര്‍ച്ച ചെയ്തത്. കരട് ബജറ്റിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വീക്ഷണം ധനമന്ത്രി വിശദീകരിച്ചു.
കൗണ്‍സില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കി. കരട് ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കംകുറിക്കവെ അമീര്‍ െൈശഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ വിവേകം, നിര്‍ദ്ദേശങ്ങള്‍, നല്ല നയങ്ങള്‍ എന്നിവയ്ക്ക് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. അന്യായമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൈവരിക്കാനായതും എടുത്തുപറഞ്ഞു. ബുദ്ധിപരമായ നയത്തിന്റെയും മികച്ച സാമ്പത്തിക ആസൂത്രണത്തിന്റെയും ഫലങ്ങളിലൊന്നാണ് കരട് ബജറ്റ്. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും 2018-2022 രണ്ടാം കര്‍മ്മപദ്ധതിയുടെ ആവശ്യകതകള്‍ക്കും പ്രധാന പദ്ധതികള്‍ക്കും 2022 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും സാമ്പത്തിക വിഹിതം കരട് ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
സ്വതന്ത്ര, സാമ്പത്തിക, വ്യാവസായിക, ലോജിസ്റ്റിക്കല്‍ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സാമ്പത്തിക ക്രെഡിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. പൗരന്മാരുടെ ഭൂമി വികസിപ്പിക്കല്‍, വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായ അന്തരീക്ഷം വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കല്‍, ഭക്ഷ്യ സുരക്ഷാ പദ്ധതികളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കല്‍ എന്നിവക്കും കരടില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കരട് ബജറ്റിന്റെ അടിത്തറയെ ശൂറാ കൗണ്‍സില്‍ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി സ്പീക്കര്‍ ഊന്നിപ്പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ശൂറാ കൗണ്‍സിലിന്റെ 48-ാമത് സാധാരണ സെഷന്‍ ഉദ്ഘാടനം ചെയ്ത് അമീര്‍ നടത്തിയ പ്രസംഗത്തില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയുമായി യോജിക്കുന്നതാണ് കരട് ബജറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപുലവും ആഴത്തിലും വസ്തുനിഷ്ടവും ഉത്തരവാദിത്തപരവുമായ ചര്‍ച്ചകള്‍ക്കുശേഷം കരട് ബജറ്റിനെയും ദേശീയ വികസന തന്ത്രം 2018 2022, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 എന്നിവയുടെ ചട്ടക്കൂടിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികളെയും പരിപാടികളെയും ശൂറ കൗണ്‍സില്‍ അഭിനന്ദിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ലാറയും കല്ലിസും പങ്കെടുക്കും

ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്യുസിബി