in ,

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് കാരുണ്യം തേടി വീട്ടമ്മ

നസീമാബീവി

ദോഹ: കരള്‍ രോഗബാധിതയായ വീട്ടമ്മ ശാസ്ത്രക്രിയക്കായി സഹായം തേടുന്നു. കൊല്ലം പരവൂര്‍പുതുക്കുളം കലയ്‌ക്കോട് ഷഹര്‍ മന്‍സിലില്‍ നജുമുദ്ധീന്റെ ഭാര്യ നസീമാബീവി(46)യാണ് ക്രോണിക് ലിവര്‍ ഡിസീസ് എന്നരോഗം ബാധിച്ച് എട്ടു വര്‍ഷമായി ചികിത്സയിലുള്ളത്.നസീമക്ക് കരള്‍ പകുത്തു നല്‍കാന്‍ ഭര്‍ത്താവ് നജുമുദ്ദീന്‍ തയ്യാറാണ്.

ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായതിനാല്‍ നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായം തേടുകയാണ്. എല്‍ ഐ സി ഏജന്റ് ആയിരുന്ന നസീമബീവി സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ പ്രവര്‍ത്തക കൂടിയായിരുന്നു. കലയ്‌ക്കോട് ഗാന്ധി സ്മാരക ഗ്രന്ഥശാലയിലെ വനിതാവേദി ചെയര്‍പെഴ്‌സ്ണായിരുന്ന ഇവര്‍ നവമാധ്യമങ്ങളില്‍ കഥയും,കവിതയും എഴുതാറുണ്ട്.

സഹായം പ്രതീക്ഷിച്ചുകൊണ്ട് ഫെഡറല്‍ബാങ്ക് പരവൂര്‍ ശാഖയില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.എ.സി നമ്പര്‍: 11420100242038.ഐ .എഫ്.എസ്.സി എഫ്.ഡി.ആര്‍.എല്‍0001142.മൊബൈല്‍:00919446193344.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വികെ ഹമീദ് മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി