in

കരിനിയമങ്ങളുടെ പേരില്‍ തടവിലായവരെ വെറുതെ വിട്ടപ്പോള്‍ മാധ്യമങ്ങള്‍ മൗനം പാലിച്ചു: കെ കെ സുഹൈല്‍

ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ ലീഡേഴ്‌സ് മീറ്റില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ കെ സുഹൈല്‍ സംസാരിക്കുന്നു

ദോഹ: കരിനിയമങ്ങളായ
ടാഡ, യു.എ.പി.എ തുടങ്ങിയവ ഉപയോഗിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട പലരെക്കുറിച്ചും വിശദ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ പിന്നീട് അവര്‍ കുറ്റവിമുക്തരായപ്പോള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗവേഷണത്തിനും നിയമസഹായത്തിനുമുള്ള ക്വില്‍ ഫൗണ്ടേഷന്‍ സ്ഥാപക ഡയരക്ടറുമായ കെ കെ സുഹൈല്‍.

പല കേസുകളിലും പോലീസ് നിര്‍ബന്ധം ചെലുത്തി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. പിന്നീട് വിചാരണ വേളയില്‍ 96% പേരും നിരപരാധികളായിരുന്നു എന്ന് കോടതി കണ്ടെത്തി വെറുതെ വിടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ പല സ്‌ഫോടനങ്ങളിലുടെ പേരിലും നിരപരാധികളായ ആളുകള്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ആഘോഷിച്ച ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരെ പ്രതികളല്ലന്നറിഞ്ഞ് കോടതി വെറുതെവിട്ടയച്ചപ്പോള്‍ അത് വാര്‍ത്തയേ ആക്കിയില്ല.

ഇതാണ് ഇന്ത്യയിലെ സാഹചര്യമെന്നും സുഹൈല്‍ വ്യക്തമാക്കി. ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ലീഡേഴ്‌സ് മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി, ഭാരവാഹികളായ ഒ.എ കരീം, കനവത്ത് അഷറഫ് സംബന്ധിച്ചു.
ഷാനവാസ് ടി. ഐ സ്വാഗതവും ഷബീര്‍ ഷംറാസ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അശ്ഗാലിന്റെ ദക്ഷിണ മലിനജല ശുദ്ധീകരണ പദ്ധതിക്ക് രാജ്യാന്തര അംഗീകാരം

സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദ് വിജയക്കുതിപ്പ് തുടരുന്നു