in ,

കരിയറില്‍ സുപ്രധാന നേട്ടങ്ങള്‍ പിന്നിട്ട് ഡോ.ഖാലിദ് അല്‍അത്തിയ്യ

ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മൂന്നാമത് നജഹ് ഖത്തരി(ഖത്തരി വിജയം)2019 ഫെസ്റ്റിവലില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ പങ്കെടുത്തു.

ഫോറത്തിലെ കഴിഞ്ഞദിവസത്തെ സായാഹ്നത്തില്‍ ഡോ.ഖാലിദ് അല്‍അത്തിയ്യയുടെ കരിയറിലെ വിജയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. പിന്നിട്ട കാലയളവില്‍ പ്രതിരോധമന്ത്രാലയം കൈവരിച്ച നേട്ടങ്ങള്‍, നാഴികക്കല്ലുകള്‍ എന്നിവയെല്ലാം ഫോറത്തില്‍ അവതരിപ്പിച്ചു. ദേശീയ സേവനം, രാജ്യത്തിനെയും അതിന്റെ ശേഷികളെയും പ്രതിരോധിക്കാന്‍ കഴിവുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ അതിന്റെ തന്ത്രപരമായ പ്രാധാന്യം എന്നിവയും വിശദീകരിക്കപ്പെട്ടു.

ആറാം ക്ലാസ് പഠനത്തിനുശേഷം 1977ല്‍ സൈനിക സ്‌കൂളില്‍ ചേര്‍ന്നതിനുശേഷമുള്ള തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളെക്കുറിച്ച് ഡോ.അല്‍അത്തിയ്യ ഫോറത്തില്‍ സംസാരിച്ചു. 1987 മുതല്‍ 1995 വരെ ഖത്തരി അമീരി വ്യോമസേനയില്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായി അദ്ദേഹം സേവനമനുഷ്ടിച്ചു. തുടര്‍ന്ന് 1995ല്‍ അദ്ദേഹം ഒരു നിയമസ്ഥാപനം സ്ഥാപിച്ചു.

2008വരെ അദ്ദേഹം നിയമത്തില്‍ പ്രാക്ടീസ് തുടര്‍ന്നു. ഇതിനിടെ 2003ല്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ ചെയര്‍മാനായും ഡോ.അല്‍അത്തിയ്യ നിയമിതനായിരുന്നു. 2008ല്‍ രാജ്യാന്തര സഹകരണവകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി.

2011ല്‍ വിദേശകാര്യങ്ങള്‍ക്കായുള്ള സഹമന്ത്രിയും ഒപ്പം ക്യാബിനറ്റ് അംഗവുമായി നിയമിതനായി. 2013 മുതല്‍ 2016വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ്: ഫലാഹ് ഫാല്‍ക്കണ്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍

ദോഹ മെട്രോയില്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍: രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി