in ,

കരുതല്‍ വൈദ്യുതി മിച്ചം: മേഖലയില്‍ മുന്നില്‍ ഖത്തര്‍

ദോഹ: കരുതല്‍ വൈദ്യുതി മിച്ചത്തിന്റെ കാര്യത്തില്‍ മേഖലയില്‍ മുന്നില്‍ ഖത്തര്‍. രാജ്യത്തിന്റെ കരുതല്‍ വൈദ്യുതി മിച്ചം 2,000 മെഗാവാട്ടിലെത്തി. അറബ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019ല്‍ രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത 8,475 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ ഉത്പാദനം 10,578 മെഗാവാട്ടിലേക്കെത്തി. ഏകദേശം 2,000 മെഗാവാട്ട് കരുതല്‍ വൈദ്യുതി മിച്ചം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്റമ) വൈദ്യുത ശൃംഖലയുടെ മികവാണ് ഉത്പാദനത്തിലും മിച്ചത്തിലും പ്രതിഫലിക്കുന്നത്. ആഗോള തലത്തില്‍തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്താന്‍ കഹ്‌റമക്കായിട്ടുണ്ട്. ഉം അല്‍ ഹൗള്‍ പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തതോടെ ഖത്തറിലെ ഊര്‍ജ ഉത്പാദന ശേഷി ഏകദേശം 30 ശതമാനം വര്‍ദ്ധിച്ചു. ഖത്തറിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുന്തിരിക്ക മുത്തുകളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം കത്താറയില്‍

സഫാരി ടൊയോട്ട കൊറോള പ്രമോഷന്‍