in ,

കര്‍ലിങ് വാര്‍ഷിക ക്യാമ്പില്‍ ഖത്തരി താരങ്ങള്‍ പങ്കെടുത്തു

പ്രേഗില്‍ നടന്ന വേള്‍ഡ് കര്‍ലിങ് ഫെഡറേഷന്റെ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുക്കുന്ന ഖത്തരി താരങ്ങള്‍

ദോഹ: പ്രേഗില്‍ നടന്ന വേള്‍ഡ് കര്‍ലിങ് ഫെഡറേഷന്റെ 13-ാമത് വാര്‍ഷിക ക്യാമ്പില്‍ ഖത്തരി താരങ്ങള്‍ പങ്കെടുത്തു. 23 രാജ്യങ്ങളില്‍ നിന്നായി 60 ക്യാമ്പേഴ്‌സാണ് വാര്‍ഷിക ക്യാമ്പില്‍ പങ്കെടുക്കുന്നത്. ലോകനിലവാരത്തിലുള്ള പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

നവംബറില്‍ ചൈനയില്‍ നടക്കുന്ന 2019 പസഫിക് ഏഷ്യ കര്‍ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് ഖത്തര്‍ ടീം ലോകക്യാമ്പില്‍ പങ്കെടുത്തത്. ലാജോസ് ബെല്ലെലിയാണ് ഖത്തര്‍ ടീം പരിശീലകന്‍.

സ്‌ക്വാഡ്- മുബാറക്ക് അല്‍അബ്ദുല്ല, മറിയം ബിനാലി, ഹനാന്‍ അല്‍ബുയിനിന്‍, നാസര്‍ അല്‍യഫീ, അഹമ്മദ് അല്‍ഫഹദ്, അബ്ദുല്‍റഹ്മാന്‍ അല്‍യാഫി, അബ്ദുല്‍റഹ്മാന്‍ അലി, സലേം അലി മുഹ്‌സിന്‍. 500 വര്‍ഷത്തെ കര്‍ലിങ് ചരിത്രത്തില്‍ 2017ലാണ് ഖത്തരി താരങ്ങള്‍ ആദ്യമായി ക്യാമ്പില്‍ പങ്കെടുത്തത്.

മഞ്ഞിന്റെ അന്തരീക്ഷത്തിലുള്ള പ്രത്യേകയിനം കായികമത്സരമാണ് കര്‍ലിങ്. ഐസിലെ മത്സരങ്ങളില്‍ തങ്ങളുടെ മികവുകളും കഴിവുകളും വികസിപ്പിക്കുന്നതിനും കളിയുടെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിനും ഖത്തരി താരങ്ങള്‍ക്ക് അവസരം ലഭിച്ചു. ഐസില്‍ വെച്ചും ഐസിലില്ലാതെയുമുള്ള പരിശീലനത്തില്‍ ഖത്തര്‍ താരങ്ങള്‍ പങ്കെടുത്തു.

ഇന്‍ഡോര്‍ ഒളിമ്പിക് കായികയിനമായ കര്‍ലിങ് മേഖലയില്‍ വികസിപ്പിക്കുന്നതിന് ഖത്തര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതിവേഗം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഒളിമ്പിക് കായികയിനമാണ് കര്‍ലിങ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീറിന്റെ നിര്‍ദേശം: ഖത്തറിന്റെ സഹായവുമായി ആദ്യ വിമാനം സുഡാനിലിറങ്ങി

ഷഫീക് കബീറിന് സൗത്ത് ഇന്ത്യന്‍ ബിസിസന് ഐക്കണ്‍ പുരസ്‌കാരം