in ,

കലയെ അനുഭവിച്ചറിയാം; ഖത്തര്‍ മ്യൂസിയംസ് അവസരമൊരുക്കുന്നു

ദോഹ: പൊതുജനങ്ങള്‍ക്ക് ഖത്തര്‍ മ്യൂസിയംസിന്റെ വിവിധ വകുപ്പുകളുമായി പര്യവേക്ഷണം നടത്താനും ഇടപഴകാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും രാജ്യത്തിന്റെ വളരുന്ന കലാസാംസ്‌കാരിക മേഖലയെക്കുറിച്ച് കൂടുതലറിയാനും അവസരമൊരുക്കുന്നു.
‘ഇന്തിമ’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. സ്വന്തമെന്നൊരു തോന്നല്‍ എന്നതാണ് ഇന്തിമാ എന്ന അറബി പദം ഇവിടെ സൂചിപ്പിക്കുന്നത്. ജോലിസ്ഥലം, തൊഴില്‍, മേഖല അല്ലെങ്കില്‍ സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടതോ ബന്ധപ്പെടുന്നതോ ആയ ഒരു തെരഞ്ഞെടുപ്പ് പ്രകടിപ്പിക്കാനുള്ള ഒരു വാക്ക എന്നതിനാലാണ് ഈ പേര്് നിശ്ചയിക്കപ്പെട്ടത്.
കലാസാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തന അന്തരീക്ഷം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന്, ആറ് അല്ലെങ്കില്‍ പന്ത്രണ്ട് മാസത്തേക്കാണ് ഇതിന് അവസരം നല്‍കുക. ഖത്തര്‍ മ്യൂസിയിത്തിന്റെ വിവിധ വകുപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ പരിശോധിച്ച് അപേക്ഷകര്‍ക്ക് അവരുടെ താല്‍പ്പര്യ മേഖലയിലെ ഒരു പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
കലാസാംസ്‌കാരിക പ്രേമികള്‍ക്ക് തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തുഷ്ടരാണെന്ന് ഹ്യൂമന്‍ ക്യാപിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ദോസാരി അറിയിച്ചു. ഈ അനുഭവം അവരുടെ പ്രൊഫഷണല്‍ യാത്രകളെ സമ്പന്നമാക്കാനും അവര്‍ക്ക് മികച്ച അനുഭവം നല്‍കാനും സഹായിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. സാംസ്‌കാരിക മേഖലയില്‍ ഒരു ജീവിതം ആരംഭിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തലമുറയിലെ സാംസ്‌കാരിക നേതാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്യുഎമ്മിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ‘ഇന്‍തിമ’ സംഘടിപ്പിക്കുന്നത്. കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ കുറഞ്ഞത് ഒരു ഹൈസ്‌കൂള്‍ ഡിപ്ലോമയും കലയിലും സംസ്‌കാരത്തിലും താല്‍പ്പര്യമുള്ള 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്തിമാ അസോസിയേറ്റ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ള അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ അപേക്ഷാ ഫോം വഴി ഡിസംബര്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആഗോള സമാധാനത്തിനും സുരക്ഷക്കും പിന്തുണ തുടരുമെന്ന് ഖത്തര്‍

ആസ്‌പെറ്ററിലെ പരിചരണം: ഫിഫ ഉദ്യോഗസ്ഥരുടെ പ്രശംസ