in ,

കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിരോധിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച് ഖത്തര്‍

ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിരോധിക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാനായതായി ഖത്തര്‍.
കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിഭാസത്തെ ശക്തമായി നേരിടാന്‍ രാജ്യത്തിന് സാധിച്ചതായി രാജ്യാന്തര ചേംബര്‍ ഓഫ് കൊമേഴ്സ് ഖത്തര്‍ (ഐസിസി-ഖത്തര്‍) വ്യക്തമാക്കി.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്സിന്റെ(എഫ്എടിഎഫ്) വിലയിരുത്തലിലൂടെ രാജ്യം കടന്നുപോകുമെന്നതിനാല്‍ 2020 ഖത്തറിന് സുപ്രധാന വര്‍ഷമായിരിക്കുമെന്ന് ഐസിസി ഖത്തര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നേരിടടുന്നതിനും പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന അന്താരാഷ്ട്ര വാച്ച്‌ഡോഗാണ് എഫ്എടിഎഫ്.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നേരിടുന്നതില്‍ ഖത്തര്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും സുപ്രധാന നിയമങ്ങള്‍ പുറപ്പെടുവിച്ചതിലൂടെ ഇത് വ്യക്തമായിട്ടുണ്ടെന്നും ഐസിസി ഖത്തര്‍ സെക്രട്ടറി ജനറലും ഖത്തര്‍ ചേംബര്‍ ബോര്‍ഡംഗവുമായ ഡോ.ഖാലിദ് കലെഫീഖ് അല്‍ഹജ്‌രി പറഞ്ഞു.
ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നേരിടാനുള്ള ഖത്തറിന്റെ നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് നിയമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ബന്ധപ്പെട്ട അതോറിറ്റികളും നടത്തിയ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടങ്ങള്‍.
ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ദേശീയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഗതാഗത വകുപ്പ് പ്രത്യേക കേന്ദ്രം തുറന്നു

പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍