
ദോഹ: പാലക്കാട് ജില്ലാ ഖത്തര്‍ കെ എം സി സി കള്‍ച്ചറല്‍ വിംഗിന്റെ ലോഗോ പ്രകാശനം കെ എം സി സി ഓഫീസില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന ട്രഷറര്‍ കെ മുഹമ്മദലി ജില്ലാ കള്‍ച്ചറല്‍ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. കള്‍ച്ചറല്‍ വിംഗിന്റെ വിവിധ കര്‍മ്മ പദ്ധതികളെ കുറിച്ച് വൈസ് ചെയര്‍മാന്‍ എം പി ഹസൈനാര്‍ വിശദീകരിച്ചു.
‘ആധുനിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് ‘എന്ന വിഷയത്തില്‍ ജില്ലാ കെ എം സി സി അംഗങ്ങള്‍ക്കായി നടത്തുന്ന പ്രബന്ധ രചന മത്സരത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിംഗിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എം മൊയ്തീന്‍ കുട്ടി സംസാരിച്ചു. കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി വി ടി എം സാദിഖ്, ജില്ലാ ട്രഷറര്‍ ഹനീഫ ബക്കര്‍ ജില്ല ഭാരവാഹികളായ പി എം നാസര്‍ ഫൈസി, വി കെ ഹൈദര്‍ അലി, അബ്ദുല്‍ ഹക്കീം കെ പി ടി, സുലൈമാന്‍ ആലത്തൂര്‍, എം കെ ബഷീര്‍, പി പി ജാഫര്‍ സാദിഖ് അമീര്‍ തലക്കശ്ശേരി, കള്‍ച്ചറല്‍ വിംഗ് ഭാരവാഹികളായ സിദ്ധീഖ് കെ പി ടി, സലീം അപ്പക്കാടന്‍ സംബന്ധിച്ചു.