
ദോഹ: കായിക മേഖലയില്‍ ഖത്തറിന്റ നിക്ഷേപാവസരങ്ങള്‍ ന്യുയോര്‍ക്ക് സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആസ്പയര് സോണ്‍ ഫൗണ്ടേഷനും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും(ക്യുഎഫ്സി) ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കും സംയുക്തമായാണ് ന്യൂയോര്‍ക്കില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
കായിക വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെയും ഉന്നത വ്യക്തിത്വങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു. സ്പോര്‍ട് ആക്സലറേറ്റര്‍ എന്ന പേരില്‍ ഖത്തറില്‍ നടപ്പാക്കുന്ന കായിക വ്യാപാര ജില്ല(സ്പോര്‍ട്സ് ബിസിനസ് ഡിസിട്രിക്റ്റ്)യുമായി ബന്ധപ്പെട്ട നിേേക്ഷപാവസരങ്ങളാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ഖത്തറിന്റെ കായിക വിപണിയിലെ വിവിധ മേഖലകളില്‍ ലഭ്യമായി്ട്ടുള്ള നിക്ഷേപസാധ്യതകളും വിശദീകരിക്കപ്പെട്ടു. ലീഡേഴ്സ് സ്പോര്‍ട്ട് ബിസിനസ് ഉച്ചകോടി 2019 എന്ന പേരിലായിരുന്നു സമ്മേളനം.
50ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും 1000ലധികം പ്രഭാഷകരും പങ്കെടുത്തു. ക്യുഎഫ്സി മാര്‍ക്കറ്റിങ് ആന്റ് കോര്‍്പ്പറേറ്റ് കമ്യൂണിക്കേഷന്‍സ ഡയറക്ടര്‍ ജാസിം അല്‍മുഫ്ത, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ലൈല അല്‍ജുഫൈരി എന്നിവര്‍ നിക്ഷേപാവസരങ്ങളെയും പദ്ധതികളെയും സംബന്ധിച്ച് വിശദീകരിച്ചു. ഖത്തറിലെയും മിഡില്‍ഈസ്റ്റിലെയും പ്രീമിയര്‍ കായിക വ്യാപാര ക്ലസ്റ്റര്‍ രൂപീകരിക്കുകയെന്നതാണ് കായിക വ്യാപാര ഡിസ്ട്രിക്റ്റിലൂടെ ലക്ഷ്യമിടുന്നത്.
മേഖലയില്‍ തന്നെ ഇതാദ്യമായാണ് എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ കായിക വ്യാപാര കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. കായിക സംബന്ധിയായ ബഹുരാഷ്ട്ര വ്യക്തിത്വങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും സുസ്ഥിര വ്യവസായവും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നൂതനമായ ഇന്‍സെന്റീവും സര്‍വീസ് പാക്കേജുകളും ഡിസ്ട്രിക്റ്റില്‍ സംരംഭങ്ങള്‍ക്ക് അനുവദിക്കും. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ആസ്പയറിന്റെ പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഖത്തര്‍ സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ്(ക്യുഎസ്ബിഡി).
ക്യുഎഫ്സിയുമായി സഹകരിച്ച് വിപുലമായ ക്ലസ്റ്ററാണ് തയാറാക്കുന്നത്. പ്രശസ്തമായ പ്രാദേശിക, രാജ്യാന്തര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴിലേക്ക് എത്തപ്പെടും. രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.ആഗോള കായിക വ്യവസായം 2017ല്‍ ഒരു ട്രില്യണ്‍ യുഎസ് ഡോളറിലധികമായിട്ടുണ്ട്. ഈ മേഖലയില്‍ വലിയ നിക്ഷേപ വ്യാപാര സാധ്യതകളാണുള്ളത്.
കായിക വ്യാപാര ഡിസ്ട്രിക്റ്റില്‍ ക്യുഎഫ്സിയുടെ സ്ഥിരം സാന്നിധ്യമുണ്ടാകും. 2023 ആകുമ്പോഴേക്കും ഖത്തറിന്റെ കായിക മേഖല 20 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനായി ഖത്തര്‍ 200 ബില്യണ്‍ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്.
ഇത്തരത്തില്‍ ഖത്തറില്‍ ലഭ്യമാകുന്ന കായിക നിക്ഷേപാവസരങ്ങള്‍ ന്യുയോര്‍ക്ക് സമ്മേളനത്തില്‍ ആഗോള പ്രതിനിധികള്‍ക്കു മുമ്പാകെ വിശദീകരിച്ചു. രാജ്യത്ത് കായികം ഉള്‍പ്പടെ സുപ്രധാന മേഖലകള്‍ വികസിപ്പിക്കുന്നതിലും അവയുടെ ഹബ്ബായി ഖത്തറിനെ മാറ്റുന്നതിലും പതിജ്ഞാബദ്ധമാണെന്ന് ക്യുഎഫ്സി വ്യക്തമാക്കി.