in

കായിക ചാമ്പ്യന്‍ഷിപ്പുകള്‍: ഖത്തറിന്റെ തയാറെടുപ്പുകള്‍ വിലയിരുത്തി

പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ക്യുഒസി ജനറല്‍ അസംബ്ലി യോഗം ചേര്‍ന്നപ്പോള്‍

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി)യുടെ 35-ാമത് ജനറല്‍ അസംബ്ലി ചേര്‍ന്നു. ഒളിമ്പിക്‌സ് ഉള്‍പ്പടെ ഈ വര്‍ഷത്തെ സുപ്രധാന ടൂര്‍ണമെന്റുകളിലെ ഖത്തറിന്റെ തയാറെടുപ്പുകളും ഒരുക്കങ്ങളും യോഗം വിലയിരുത്തി. പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു. ക്യുഒസി സെക്കന്റ് വൈസ് പ്രസിഡന്റ് ഡോ.താനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍കുവാരി, ക്യുഒസി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍, ദേശീയ കായിക ഫെഡറേഷനുകളുടെ പ്രസിഡന്റുമാര്‍, ക്യുഒസിയില്‍ അഫിലിയേറ്റ് ചെയ്ത കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ കായിക ഫെഡറേഷനുകള്‍ കഴിഞ്ഞവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ശൈഖ് ജുആന്‍ നന്ദി പറഞ്ഞു. ടോക്കിയോ 2020 ഒളിമ്പിക്‌സിനുള്ള ഖത്തറിന്റെ തയാറെടുപ്പുകളില്‍ പിന്തുണക്കുന്നത് തുടരാന്‍ ഫെഡറേഷനുകളോടു ആഹ്വാനം ചെയ്തു. 2018 ഡിസംബറില്‍ നടന്ന മുന്‍ പൊതുസമ്മേളന യോഗത്തിന്റെ മിനുട്ട്‌സ്് അംഗീകരിച്ചുകൊണ്ടാണ് യോഗം തുടങ്ങിയത്. അജണ്ടയില്‍ അവതരിപ്പിച്ച നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2019 ഐഎഎഎഫ് വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെയും 2019 അനോക് വേള്‍ഡ് ബീച്ച് ഗെയിംസിലെയും ടീം ഖത്തറിന്റെ പ്രകടനങ്ങള്‍, ഫലങ്ങള്‍ എന്നിവ വിലയിരുത്തി. ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസ്, കുവൈത്തില്‍ നടക്കുന്ന മൂന്നാം ജിസിസി ഗെയിംസ്, ഏഷ്യന്‍ ബീച്ച് ഗെയിംസ് എന്നിവയില്‍ ഖത്തറിന്റെ തയാറെടുപ്പുകളും യോഗം വിലയിരുത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റെയില്‍വേ കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

അല്‍ഖോര്‍ റോഡ് ഈ വര്‍ഷം മധ്യത്തില്‍ പൂര്‍ത്തിയാകും