in ,

കാരുണ്യ പ്രവര്‍ത്തനത്തിന്റെ മൂന്നു പതിറ്റാണ്ട് പ്രവാസം; അബ്ദുറഹ്മാന്‍ ഖത്തറിനോട് വിട പറയുന്നു

കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി കെ കെ അബ്ദുറഹ്മാന് ഉപഹാരം നല്‍കി ആദരിക്കുന്നു

ദോഹ: മൂന്നു പതിറ്റാണ്ടിലധികമായി ഖത്തറില്‍ ജീവകാരുണ്യ, മത, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കെ കെ അബ്ദുറഹ്മാന്‍ ഖത്തര്‍ പ്രവാസം മതിയാക്കുന്നു. വയനാട് മുസ്ലിം യതീംഖാന(ഡബ്ല്യൂഎംഒ) ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട്, സെക്രട്ടറി, വയനാട് ജില്ലാ കെഎംസിസി, മാനന്തവാടി മണ്ഡലം കെഎംസിസി ഭാരവാഹി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

മുസ്ലിം യതീംഖാനയുടെ നേതൃത്വത്തില്‍ അബ്ദുറഹ്്മാന്‍ ഇരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഖത്തര്‍ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത്. ഡബഌൂഎംഒ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കെഎംസിസിയുടെയും കേരളാ ഇസ്‌ലാമിക് സെന്ററിന്റെയും സഹകരണത്തോടെ തുമാമ കെഎംസിസി ഹാളില്‍ നടന്ന യാത്രയയപ്പ് യോഗം കെ എം സി സി സംസ്ഥാന അധ്യക്ഷന്‍ എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി ഉപഹാരം നല്‍കി ആദരിച്ചു. കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട്  പി ഇസ്മായില്‍ മൊമന്റോ നല്‍കി. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലം കമ്മിറ്റികള്‍ക്ക് വേണ്ടി നാസര്‍ ഈന്തന്‍, അബ്ദുല്‍ റഷീദ് അമ്പലവയല്‍, എം ഉമ്മര്‍ എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. തായമ്പത്ത് കുഞ്ഞാലി, മുഹമ്മദലി ഖാസിമി, ഒ എ കരീം, റഹീസ് പെരുമ്പ, ഇസ്മായില്‍ ഹുദവി, എസ് കെ തങ്ങള്‍, മരുതൂര്‍ ഹമീദ് ഹാജി, അബ്ദു പാപ്പിനിശ്ശേരി, മുസ്തഫ പി കെ, ഷൈജല്‍ വെങ്ങപ്പള്ളി സംസാരിച്ചു. എം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. റഈസ് അലി സ്വാഗതവും കെ ഹബീബുല്ല നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ്മാള്‍ ഫാദേഴ്‌സ് ഡേ ആചരിച്ചു

‘വ്യക്തിത്വ വികാസത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയണം’