
ദോഹ: കാര്‍ബണ്‍ സന്തുലിത ഫിഫ ലോകകപ്പ് 2022നായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റുമായി കരാര്‍ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഭാഗമായ ഗ്ലോബല്‍ കാര്‍ബണ്‍ ട്രസ്റ്റ് കാര്‍ബണ്‍ നിര്‍ഗ്ഗമനത്തിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കാര്‍ബണ്‍ നിര്‍ഗ്ഗമനത്തില്‍ കുറവുണ്ടാക്കുകയെന്നതാണ് സുപ്രിം കമ്മിറ്റിയുടെ ലക്ഷ്യം. സുപ്രിം കമ്മിറ്റിഫോര്‍ ഡെലിവറി ആന്റഅ ലെഗസിയുടെ ടെക്‌നിക്കല്‍ ഡെലിവറി ഓഫിസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ഹിലാല്‍ അല്‍ കുവാരിയും ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ചെയര്‍മാന്‍ ഡോ. യൂസുഫ് മുഹമ്മദ് അല്‍ഹോറുമാണ് കരാര്‍ ഒപ്പുവെച്ചത്. പ്രഥമ കാര്‍ബണ്‍ സന്തുലിത ലോകകപ്പിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അല്‍ കുവാരി പറഞ്ഞു.