in

കാലാവസ്ഥാ വ്യതിയാനം: പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ യുവ സമൂഹം

ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായപ്പോള്‍

ദോഹ: ഭൂമിക്കായി കൈകോര്‍ത്ത് ഖത്തറിലെ യുവസമൂഹം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാടുമായി ഖത്തറിലുടനീളമുള്ള വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍ ഒത്തുചേര്‍ന്നു. ആഗോളതാപനം നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരെ ലോകനേതാക്കള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എജ്യൂക്കേഷന്‍ സിറ്റിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പ്രപഞ്ചം നേരിടുന്ന ഏറ്റവും വലിയ ആധുനിക ഭീഷണിയെ നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും പരിഹരിക്കേണ്ടതിനെക്കുറിച്ചും ഖത്തറിലെ യുവജനങ്ങളും ശബ്ദമുയര്‍ത്തി. ഈ വിഷയത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളോടാണ് യോജിച്ച് ഖത്തറിലും വിദ്യാര്‍ഥിസമൂഹം ഉള്‍പ്പടെ ഒത്തുചേര്‍ന്നത്. അറബ് യൂത്ത് ക്ലൈമറ്റ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എജ്യൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്ററിലായിരുന്നു കാലാവസ്ഥാ പ്രക്ഷോഭം.

താന്‍ ഇന്ന് ഇവിടെ പ്രതിഷേധിക്കുന്നതായും കാരണം നമ്മുടെ ഗ്രഹത്തിന് വരുത്തുന്ന നാശനഷ്ടം ഭാവി തലമുറകളെ ബാധിക്കുമെന്ന് വിശ്വസിക്കുന്നതായും തങ്ങളുടെ കൊച്ചുമക്കള്‍ക്ക് ലോകത്തെ പഴയതുപോലെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രക്ഷോഭത്തില്‍ പങ്കെടുത്ത പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്റെ ഭാഗമായ ഖത്തര്‍ അക്കാഡമി ദോഹയിലെ വിദ്യാര്‍ഥിയായ 11കാരിയായ ജൗദ് അല്‍ഇസ്സ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് ഖത്തര്‍ അക്കാഡമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി മറിയം അല്‍ഉബൈദ്‌ലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പുതിയ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ പ്രക്ഷോഭം എന്നെ അനുവദിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ സഹായിക്കുന്നതായും മറിയം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ആഗോള പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്നും ഖത്തറും പ്രദേശവും മൊത്തത്തില്‍ ഈ ഭീഷണികളില്‍ നിന്ന് മുക്തമല്ലെന്നും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഖത്തര്‍ പരിസ്ഥിതി ഊര്‍ജ ഗവേഷണ സ്ഥാപനത്തിലെ പാരിസ്ഥിതിക സുസ്ഥിരതാ കേന്ദ്രത്തിന്റെ മുതിര്‍ന്ന ഗവേഷണ ഡയറക്ടറും കാലാവസ്ഥാ വ്യതിയാന വിദഗ്ദ്ധനുമായ മുഹമ്മദ് അയ്യൂബ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാറാ അല്‍ഉബൈദ്‌ലിയുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ഫയര്‍‌സ്റ്റേഷനില്‍

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍: ജൂറിയിലേക്ക് അപേക്ഷ ക്ഷണിച്ചു