in ,

കാഴ്ചാവൈവിധ്യം സമ്മാനിച്ച് സുഹൈല്‍ പ്രദര്‍ശം സന്ദര്‍ശക ശ്രദ്ധയാകര്‍ഷിക്കുന്നു

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന വേട്ട, ഫാല്‍ക്കണ്‍ പ്രദര്‍ശനം സുഹൈല്‍ 2019ല്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍

ദോഹ: സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വൈവിധ്യം സമ്മാനിച്ച് മൂന്നാമത് സുഹൈല്‍ രാജ്യാന്തര വേട്ട ഫാല്‍ക്കണ്‍ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കത്താറയിലെ പ്രദര്‍ശനനഗരിയില്‍ സന്ദര്‍ശകപ്രവാഹമായിരുന്നു. വിവിധതരം പ്രാപ്പിടയന്‍മാരെ കാണുന്നതിനും സ്വന്തമാക്കുന്നതിനായി സ്വദേശികള്‍ കൂട്ടമായെത്തി.

ഒപ്പം വിദേശസന്ദര്‍ശകരുടെയും പ്രവാസികളുടെയും വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ വിഐപി സന്ദര്‍ശകരും കൂടുതലായെത്തി. അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ദേശീയ ഒളിമ്പിക് കമ്മിറ്റി തലവന്‍ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍താനി, ശൈഖ് ഫലാഹ് ബിന്‍ ജാസിം അല്‍താനി, വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി, ബ്രിഗേഡിയര്‍ ഹമദ് ബിന്‍ അബ്ദുല്ല ഫുതെയിസ് അല്‍മര്‍റി എന്നിവര്‍ സുഹൈല്‍ സന്ദര്‍ശിച്ചു.

കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി സന്ദര്‍ശകരെ സ്വീകരിച്ചു. പുതിയ രാജ്യാന്തര, മേഖലാ പങ്കാളികളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സുഹൈല്‍ പ്രദര്‍ശനത്തിലൂടെ സാധിക്കുന്നതായി സംഘാടകസമിതി മേധാവി മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍മിസ്‌നദ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കമ്പനികളെയും നിര്‍മാതാക്കളെയും സുഹൈല്‍ പ്രദര്‍ശനത്തിലേക്ക് ആകര്‍ഷിക്കാനുന്നുണ്ടെന്ന് വക്താവ് ഖലീഫ സുല്‍ത്താന്‍ അല്‍ഹുമൈദി പറഞ്ഞു. പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചക്കുന്നതെന്ന് രാജ്യാന്തര പ്രദര്‍ശകര്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഉത്പന്നങ്ങളെല്ലാം വിറ്റുപോകുന്നതായും മികച്ച ഇടപാടുകളാണ് നടക്കുന്നതെന്നും മറ്റുചില പ്രദര്‍ശകരും പറഞ്ഞു. വേട്ട, ഫാല്‍ക്കണറി ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും രാജ്യാന്തര വാണിജ്യ ഹബ്ബായി സുഹൈല്‍ മാറിയിട്ടുണ്ട്.

സുഹൈല്‍ 2019 പ്രദര്‍ശനത്തിന്റെ ഭാഗമായി കത്താറയില്‍ സായാഹ്നങ്ങളില്‍ നടക്കുന്ന ഫാല്‍ക്കണ്‍ ലേലം സവിശേഷ ശ്രദ്ധ നേടുന്നു. പ്രത്യേകമായി ഡിസൈന്‍ ചെയ്ത വേദിയിലാണ് ലേലം നടക്കുന്നത്. ആഡംബര ഫാല്‍ക്കണുകള്‍ വന്‍തുകയ്ക്കാണ് ലേലത്തില്‍ പോകുന്നത്.

ലേലത്തില്‍ ഖത്തരി ഫാല്‍ക്കണേഴ്‌സിന്റെയും വേട്ടക്കാരുടെയും പക്ഷിവേട്ടക്കാരുടെയും വലിയ പങ്കാളിത്തമുണ്ടാകുന്നു.മികച്ച ആകര്‍ഷകത്വവും മനോഹാരിതയും ഉയര്‍ന്ന സ്‌നിപ്പര്‍ ശേഷിയുമുള്ള, റഡാറുകള്‍ എന്നറിയപ്പെടുന്ന ഫാല്‍ക്കണുകള്‍ക്ക് വലിയ ആവശ്യകതയാണുള്ളത്. പ്രഥമ ലേലത്തുക നിശ്ചയിക്കുന്നത് സംഘാടക സമിതിയാണ്.

ലേലത്തില്‍ പങ്കെടുക്കുന്നവരെല്ലാം നിശ്ചിത തുക കെട്ടിവെക്കണം. തുടര്‍ന്ന് ഓരോരുത്തരും തങ്ങളുടെ ലേലത്തുക എഴുതി ബോക്‌സില്‍ നിക്ഷേപിക്കണം. ഏറ്റവും വലിയ തുക കുറിക്കുന്നവരാണ് ലേലത്തില്‍ വിജയിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കായികതാരങ്ങളെ വരവേല്‍ക്കാന്‍ അത്‌ലറ്റിക്‌സ് വില്ലേജ് സജ്ജമാകുന്നു

ഡിഎഫ്‌ഐ ഗ്രാന്റഡ് സിനിമകള്‍ ടൊറൊന്റോ ഫെസ്റ്റിവലില്‍