
ദോഹ: അര്‍ബുദ ബാധിതരായ കുട്ടികള്‍ക്കു വേണ്ടി ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പിന്തുണയോടെ ഖത്തര്‍ എയര്‍വെയ്‌സ് കിഡ്‌സാനിയ ഫണ്‍ ഡേ ഒരുക്കുന്നു. അര്‍ബുദം പിടിപെട്ട 30 കുട്ടികള്‍ക്കാണ് പരിപാടിയുടെ പ്രയോജനം ലഭിക്കുക. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ നല്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കിഡ്‌സാനിയ ഫണ്‍ ഡേ ഒരുക്കുന്നത്. അര്‍ബുദം ബാധിച്ച് ജീവിക്കുന്ന വ്യക്തികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി പങ്കാളിയാകുന്നതെന്ന് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജബര്‍ അല്‍താനി പറഞ്ഞു. കാന്‍സറിനെ പ്രതിരോധിക്കാനുള്ള അവബോധം നല്കുന്നതിനോടൊപ്പം നേരത്തെ അസുഖം കണ്ടെത്തുന്നതിന് വളരെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനസികമായും ചികിത്സാപരമായും പിന്തുണ നല്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകര്‍ പറഞ്ഞു.