in ,

കുട്ടികളുടെ ആരോഗ്യത്തില്‍ പ്രഭാതഭക്ഷണത്തിന് സുപ്രധാന പങ്കെന്ന് ആരോഗ്യവിദഗ്ദ്ധര്‍

ജെന്നിഫര്‍ ജറാദോ

ദോഹ: കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തില്‍ പ്രഭാതഭക്ഷണത്തിന് സുപ്രധാന പങ്കുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുണകരമല്ല. വളര്‍ന്നുവരുന്ന കുട്ടികളില്‍ രാവിലത്തെ ഭക്ഷണം സുപ്രധാനമാണ്. കുട്ടികളുടെ ആരോഗ്യം, മികച്ച ജീവിതം, നല്ല ജീവിതശൈലി എന്നിവ ഉറപ്പാക്കുന്നതില്‍ പ്രഭാതഭക്ഷണത്തിന് നിര്‍ണായക പങ്കാണുള്ളത്.

പ്രഭാതഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതായി ഇതുമായി ബന്ധപ്പെട്ട പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പേശീ സംബന്ധമായ ആരോഗ്യക്ഷമതയും ഇവരില്‍ പ്രകടമാണ്.

ഇത്തരം കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ക്ലാസ് മുറികളില്‍ വിവിധ പഠനകാര്യങ്ങള്‍ പൈട്ടന്ന് പൂര്‍ത്തിയാക്കാനും സാധിക്കുന്നു. ഓര്‍മശക്തി, പരീക്ഷയിലെ മികവ്, സ്‌കൂളിലെയും ക്ലാസ് മുറികളിലെയും ശ്രദ്ധ തുടങ്ങിയ കാര്യങ്ങളില്‍ മികച്ച ഫലം ഉളവാക്കാനും പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് സാധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കാത്ത കുട്ടികള്‍ക്ക് നല്ല രീതിയില്‍ ക്ലാസ്മുറികളില്‍ ശ്രദ്ധ പുലര്‍ത്താനും സാധിക്കുന്നു.

അത്തരക്കാരില്‍ അലസത തീരെ കുറവായിരിക്കും. പ്രഭാതഭക്ഷണകാര്യത്തില്‍ ശ്രദ്ധി പുലര്‍ത്താത്തവരില്‍ രാവിലെ തന്നെ വയറുവേദന പോലെയുള്ള പ്രയാസങ്ങളും മറ്റും അനുഭവപ്പെടാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പീഡിയാട്രിക് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ജെന്നിഫര്‍ ജറാദോ ചൂണ്ടിക്കാട്ടി. ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് ഫൗണ്ടേഷന്റെ പഠനത്തിലും ഇക്കാര്യം വ്യക്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം മുടങ്ങരുത്.

ഇക്കാര്യത്തില്‍ രക്ഷിതക്കളുടെ ജാഗ്രത ഉണ്ടാകണം. പലതരത്തിലുള്ള ആരോഗ്യപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് ദിനേന ലഭ്യമാക്കണം. ഉയര്‍ന്ന ഫൈബര്‍ ഘടകങ്ങളും പോഷകമൂല്യങ്ങളും അടങ്ങിയ ഭക്ഷണങ്ങളാണ് നല്‍കേണ്ടത്.

പഴങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും രാവിലത്തെ ഭക്ഷണത്തിലുണ്ടാിയിരിക്കണം. രാവിലത്തെ ഭക്ഷണം കഴിക്കുന്നവരില്‍ അമിതവണ്ണം ഉണ്ടാകുന്നില്ല. ഒഴിവാക്കുന്നവരിലാകെട്ട അമിതഭാരത്തിനും വണ്ണത്തിനും സാധ്യതയുണ്ട്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളില്‍ നല്ല മാനസികാരോഗ്യവും ഉണ്ടാകും. ആരോഗ്യകരമായ തൂക്കവും ഉണ്ടാകും. ഫൈബര്‍, കാല്‍സ്യം, മറ്റ് പ്രധാന പോഷകങ്ങള്‍ എന്നിവയും ഇത്തരക്കാരില്‍ ഉണ്ടാകും.

കൊളസ്‌ട്രോളിന്റെ അളവും ശരിയായ രൂപത്തിലായിരിക്കും. പനി ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ മൂലം ഇത്തരം കുട്ടികള്‍ക്ക് സ്‌കൂളിലെ ഹാജര്‍ നില നഷ്ടപ്പെടുന്നതും തീരെ കുറവാണ്. പോഷകസമൃദ്ധമായ ഭക്ഷണം, ഭക്ഷണരീതികള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കേണ്ടത് സുപ്രധാനമാണ്.

അധ്യയനത്തിലും ഇക്കാര്യം ഉള്‍പ്പെടുത്തേണ്ടതുണ്ട്. പല സ്‌കൂളുകളും അവരുടെ കാന്റീനുകളില്‍ ആരോഗ്യത്തിന് ഉചിതമല്ലാത്ത സോഫ്റ്റ് ഡ്രിങ്കുകളും ഭക്ഷണവും വില്‍ക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളില്‍ നല്ല ഭക്ഷണരീതി ചെറിയ പ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കണം. ചില സ്‌കൂളുകള്‍ എച്ച്എംസി സംഘത്തിനെ ഇത്തരം ക്ലാസുകള്‍ക്കായി ക്ഷണിക്കാറുണ്ട്.

ആരോഗ്യകരമല്ലാത്ത ഭക്ഷണം വില്‍ക്കുന്നത് സ്‌കൂള്‍ കഫ്റ്റീരിയകള്‍ ഒഴിവാക്കിയത് ഉചിതമായ തീരുമാനമാണ്. ഇതിലൂടെ നല്ല ഭക്ഷണരീതി കുട്ടികള്‍ക്ക് വേഗത്തില്‍ മനസിലാക്കാനും പിന്തുടരാനുമാകും. പ്രഭാതഭക്ഷണം മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ സുപ്രധാനമാണ്.

പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. നിലക്കടല, ബട്ടര്‍, ധാന്യങ്ങള്‍ തുടങ്ങിയവ റൊട്ടിയോടൊപ്പം കഴിക്കുന്നത് ഏറെ ഉചിതമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍, പാല്‍, പഴം, ഓട്‌സ് പൊടി പഴങ്ങേളാടൊപ്പം, തൈര് എന്നിവയും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ഗുണകരമാണ്. ഇത്തരം ഘടകങ്ങള്‍ എല്ലാ ദിവസവും ഉള്‍കൊള്ളുന്ന വിധത്തിലുള്ള പ്രഭാതഭക്ഷണം ശീലമാക്കുന്നത് മികച്ച ഫലങ്ങള്‍ സൃഷ്ടിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദേശകാര്യമന്ത്രി തായ്‌ലന്റ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

സാംസങ് ഗ്യാലക്‌സി നോട്ട് 10 വൊഡാഫോണ്‍ ഖത്തര്‍ സ്‌റ്റോറുകളില്‍