
ദോഹ: കുട്ടികള്‍ക്കായി ഗരംങ്കാവോ ആഘോഷമൊരുക്കി ഒലീവ്-സുനോ റേഡിയോ നെറ്റ്‌വര്‍ക്ക്. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒരുമയുടേയും ആഘോഷ വേളയില്‍ റേഡിയോ സുനോ91.7 എഫ്എമ്മും റേഡിയോ ഒലീവ് 106.3എഫ്എമ്മും വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കുന്നത്. ശ്രോതാക്കളുടെ കുട്ടികള്‍ക്ക് ഗരംങ്കാവോ ആഘോഷത്തില്‍ പങ്കെടുക്കാം.
മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞു പങ്കാളികളാവണം. നിരവധി വിനോദ പരിപാടികളും, മത്സരങ്ങളും സമ്മാനപൊതികളും ഒരുക്കിയിട്ടുണ്ട്. മെയ്19ന് രാത്രി 7മണി മുതല്‍ 10മണിവരെ റേഡിയോ ഒലീവ് റേഡിയോ സുനോ ഓഫീസിലാണ് പരിപാടികള്‍. രജിസ്‌ട്രേഷന് വിളിക്കുക: 74721063.