in ,

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് നല്‍കരുതെന്ന് മുന്നറിയിപ്പ്

ദോഹ: ഫാസ്റ്റ് ഫുഡ് കുട്ടികളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ആഘാതം കനപ്പെട്ടതാണെന്നും ആരോഗ്യകരമായ ഭക്ഷണം ശീലിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍(പിഎച്‌സിസി). ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും രാസ പദാര്‍ഥങ്ങളും കുട്ടികളുടെ ദഹന പ്രക്രിയ തകരാറിലാക്കും.

ദഹനക്കുഴലുകളിലെ തൊലികളില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദഹനശക്തി കുറക്കുകയും മാനസിക തളര്‍ച്ചക്കും മടിക്കും ഇത് ഇടായക്കുമെന്നും പിഎച്‌സിസി മുന്നറിയിപ്പ് നല്‍കി.  ഫാസ്റ്റ് ഫുഡില്‍ പോഷകങ്ങള്‍ കുറവും എന്നാല്‍ കൊഴുപ്പ്, കലോറി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുമാണ്. 

എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നാത്തതിനാല്‍ കൂടുല്‍ കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന അവസ്ഥയാണെന്നും അല്‍വഖ്‌റ ആരോഗ്യ കേന്ദ്രത്തിന്റെ പോഷകാഹാര വിദഗ്ധന്‍ മഹമൂദ് അല്‍തുകി പറഞ്ഞു. ജങ്ക് ഫുഡ് പൊണ്ണത്തടിക്ക് കാരണമാകുന്നതിനാല്‍ തന്നെ ഇതു കൂടുതല്‍ അപകടകാരിയാണ്.

ജങ്ക് ഫുഡില്‍ കൊഴുപ്പും പഞ്ചസാരയും പ്രോട്ടീനുമാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കൂടുതലായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കുട്ടികളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇതു മാനസിക രോഗങ്ങള്‍ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനംമടുപ്പ്, ലജ്ജ, സാധാരണമല്ലാത്ത സ്വഭാവ പ്രകടനങ്ങള്‍, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ദേഷ്യം വരല്‍, അക്രമം എന്നിവയാണ് ഇത്തരം കുട്ടികള്‍ പ്രധാനമായും കാണിക്കുന്നത്.

ഗള്‍ഭിണികള്‍ തുടര്‍ച്ചയായി ഫ്‌സാറ്റ് ഫുഡ് കഴിച്ചാല്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയെയും ശരിയായ രൂപാന്തരത്തെയും അതു ബാധിക്കുമെന്നും അല്‍തുകി വിശദീകിരച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ശഹാനിയയിലെ ‘മരുഭൂ പുന്തോട്ടം’

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റവാളിയുടെ ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എം എഫ്