
ദോഹ: സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ(ഒഎഫ്ഐ) സ്വീകരണം നല്കി. ഐസിസി അശോക ഹാളില്‍ നടന്ന യോഗത്തില്‍ ഒഎഫ്ഐ പ്രസിഡന്റ് കെആര്‍ജി പിള്ള ആധ്യക്ഷത വഹിച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പരിഹാരത്തിന് ശ്രമിക്കുമെന്നും കുമ്മനം പറഞ്ഞു. പ്രവാസികളെ ശത്രുക്കളായി കാണുന്ന നിലപാടാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിനുള്ളത്.
പ്രവാസി പ്രശ്നപരിഹാരത്തിന് ലോകകേരള സഭ രൂപീകരിച്ച സര്‍ക്കാര്‍ തന്നെയാണ് പുനലൂരിലും ആന്തൂരിലും രണ്ട് പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ഇടതുപക്ഷത്തിന്റെ കാപട്യവും ആത്മാര്‍ഥതയില്ലാത്ത സമീപനവുമാണ് ഇതില്‍ തെളിയുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനുമായി കുമ്മനം കൂടിക്കാഴ്ച നടത്തി.