in

കുവാഖ് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ദോഹ: കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍(കുവാഖ്) ഖത്തറിലെ മലയാളി എഴുത്തുകാര്‍ക്കായി നടത്തിയ 2019ലെ കുവാഖ് സാഹിത്യ പുരസ്‌കാരത്തിന് കരീം മലപ്പട്ടത്തിന്റെ ‘നായ്ക്കളിയാട്ടം’ എന്ന കഥ അര്‍ഹമായി. മത്സരത്തിന് ലഭിച്ച രചനകളുടെ ഒന്നാം ഘട്ടം വിലയിരുത്തല്‍ ഖത്തറില്‍ തന്നെയുള്ള എഴുത്തുകാരായിരുന്നു നടത്തിയത്. തെരഞ്ഞെടുത്ത കഥകളില്‍ നിന്നും കേരളത്തിലെ എഴുത്തുകാരായ രമേശന്‍ ബ്ലാത്തൂര്‍, ഇയ്യ വളപട്ടണം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന കുവാഖ് സാംസ്‌കാരിക പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എറോസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

അമീറിന് ഊഷ്മള വരവേല്‍പ്പ്; ചരിത്രം കുറിച്ച് ഇറാന്‍ സന്ദര്‍ശനം