
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധം, സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, പൊതുവായ ഉത്കണ്ഠയുള്ള വിഷയങ്ങള്‍, മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവയാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
ദാര്‍ സല്‍വയില്‍ കുവൈത്ത് അമീറുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയാണ് അമീറിന്റെ സന്ദേശം കൈമാറിയത്. അമീറിന്റെ ആശംസകളും ശൈഖ് ജാസം കുവൈത്ത് അമീറിനെ അറിയിച്ചു. കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സബാഹ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.