in , ,

കുവൈത്ത് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് പങ്കെടുക്കും

ദോഹ: ജനുവരി 15 മുതല്‍ 18വരെ നടക്കുന്ന കുവൈത്ത് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് പങ്കെടുക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള എയര്‍ബസ് എ350-1000, ഖത്തര്‍ എക്‌സിക്യുട്ടീവിന്റെ ഗള്‍ഫ്‌സ്ട്രീം ജി500 എന്നിവ എയര്‍ഷോയില്‍ അവതരിപ്പിക്കും.
മേഖലാ, രാജ്യാന്തര വിമാനക്കമ്പനികള്‍ക്കും വ്യോമയാന കമ്പനികള്‍ക്കും അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ് കുവൈത്ത് ഏവിയേഷന്‍ ഷോ 2020. 300ഓളം എക്‌സിസിബിറ്റര്‍മാര്‍ 60 വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15,000 വ്യാപാര സന്ദര്‍ശകരും 60,000 പൊതു സന്ദര്‍ശകരും ഷോയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത് കുവൈത്ത് ഏവിയേഷന്‍ ഷോയില്‍ പങ്കെടുക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുന്നതിലെ പ്രതിജ്ഞാബദ്ധതയുടെ പ്രകടനമായി എയര്‍ബസ് എ350-1000, ഗള്‍ഫ്‌സ്ട്രീം ജി 500 എന്നിവ രാജ്യാന്തര സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സക്കാത്ത് ഫണ്ട്: 15 മില്യണിലധികം റിയാല്‍ വിതരണം ചെയ്തു

അമീര്‍ ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി