in

കൂറ്റനാട് ജനകീയ കൂട്ടായ്മ റണ്ണേഴ്സ് അപ്

ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ അംഗങ്ങള്‍ റണ്ണേഴ്‌സ് അപുമായി

ദോഹ: മിലാനോ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒന്നാം സീസണില്‍ ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ റണ്ണേഴ്‌സ് അപ്പായി. ഇന്റര്‍നാഷണല്‍ ലണ്ടന്‍ സ്‌കൂള്‍ ഗ്രൗഡില്‍ നടന്ന ഫൈനലില്‍ കൂറ്റനാട് കൂട്ടായ്മയും എഫ് സി കൊച്ചിയുമാണ് ഏറ്റുമുട്ടിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എഫ് സി കൊച്ചി കൂറ്റനാട് ജനകീയ കൂട്ടായ്മയെ പരാജയപ്പെടുത്തിയത്.
കൂറ്റനാട് കൂട്ടായ്മയുടെ ഹുസൈന്‍ മികച്ച ഗോളിയായും അനീഷ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനും പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റാഫി കി യാദേന്‍ 20-ാം വാര്‍ഷികം നാളെ

ലോക ബീച്ച് ഗെയിംസ്: ബീച്ച് വോളിബോളില്‍ ഖത്തറിന് വെള്ളി