
ദോഹ: കേരളൈറ്റ് എഞ്ചിനിയേര്‍സ് ഫോറം(കെഇഎഫ്) ഖത്തറിലുള്ള മലയാളി എഞ്ചിനിയേര്‍സിനു വേണ്ടി നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ദോഹയിലെ ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പത്ത് എഞ്ചിനീയറിംഗ് കോളേജ് അലുമിനി ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതെന്ന് കെഇഎഫ് ചെയര്‍മാന്‍ സജിത്ത് ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റന്‍മാരുടെ യോഗത്തില്‍ എല്ലാ ടീമുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ എല്ലാ ടീമുകളും നാല് കളി വീതം പൂര്‍ത്തിയാക്കി പോയിന്റ് അടിസ്ഥാനത്തില്‍ ഫൈനല്‍ റൗണ്ടില്‍ കടക്കും.