
ദോഹ: ഖത്തര്‍ കെഎംസിസി കായിക വിഭാഗം നവംബര്‍ 12 മുതല്‍ 15 വരെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്് ടൂര്‍ണമെന്റിന്റെ ബ്രോഷര്‍, ജേഴ്‌സി പ്രകാശനം, ടീം ഫിക്ച്ചര്‍ പ്രഖ്യാപനം എന്നിവ തുമാമ കെഎംസിസി ഹാളില്‍ നടന്നു. കെഎംസിസി കായിക വിഭാഗം ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ സ്‌പോണ്‍സറായ ഡള്ള െ്രെഡവിങ് അക്കാദമി ജനറല്‍ മാനേജര്‍ ഹസ്സന്‍ നാസര്‍ന് നല്‍കി എസ്്.എ.എം ബഷീര്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.
ജേഴ്‌സി പ്രകാശനം മുന്‍ പി എസ് സി അംഗം ടിടി ഇസ്മായില്‍, സയ്യിദ് മഹമൂദ് നിര്‍വഹിച്ചു. ഡോക്ടര്‍ മുസ്തഫ ഹാജിക്ക് സംസ്ഥാന കായിക വിഭാഗം വൈസ് ചെയര്‍മാന്‍ അസീസ് എടച്ചേരി ഉപഹാരം നല്‍കി. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറര്‍ മുഹമ്മദ് അലി ഹാജി, ഡള്ളാ െ്രെഡവിങ് അക്കാദമി മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഈസ, സെയില്‍സ് മാനേജര്‍ ഈസ മുഹമ്മദ്, ടൂര്‍ണമെന്റ് ഗോള്‍ഡ് സ്‌പോണ്‍സര്‍ സഫീര്‍ സൈത്തൂണ്‍, ബിസാദ് മീഡിയ, സില്‍വര്‍ സ്‌പോണ്‍സര്‍ ഫൈസല്‍ പൂമാല, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ മുജീബ് കോയിശേരി, ഡോ. സമദ്, ഫൈറോസ് എംപി, ലത്തീഫ് ചാലിയാര്‍, സുഹൈല്‍ വാക്ക് തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നു. കെഎംസിസി കായിക വിഭാഗം നേതാക്കളായ ഇബ്രാഹിം പുളിക്കോല്‍, മുനീര്‍ പയന്തോങ്, സിദ്ധീഖ് പറമ്പന്‍ സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഫല്‍ പുല്ലൂക്കര ടീം ഫിക്ച്ചറും പരിപാടികളും നിയന്ത്രിച്ചു. മുഹമ്മദ് ബായാര്‍ സ്വാഗതവും അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.