
ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏകദിന പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു. സംസ്ഥാന ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം പി ശാഫി ഹാജി ഫഌഗ് ഓഫ് ചെയ്തു. അസ്‌വര്‍ ഫാമിലി റിസോര്‍ട്ടില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രഷറര്‍ നാസര്‍ കൈതക്കാട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ബേക്കല്‍ സാലി ഹാജി ,ഇബ്രാഹിം മദകം ആശംസ നേര്‍ന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രത്യേക കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു.
എന്‍.എ ബഷീര്‍, മുഹമ്മദ് ബായാര്‍,അഷ്‌റഫ് ആവിയില്‍,ഷാനിഫ് പൈക്ക,മാക് അടൂര്‍ ,റഫീഖ് മാങ്ങാട്,റസാഖ് കല്ലേറ്റി, നൗഷാദ് പൈക്ക ,അഷ്‌റഫ് പടന്ന,ഷഫീഖ് ചെങ്കള,ആബിദ് ഉദിനൂര്‍,മുസ്തഫ തെക്കേ കാട്,അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സാബിത് തുരുത്തി,മന്‍സൂര്‍ തൃക്കരിപ്പൂര്‍, റാസ്മി റുഷ്ദി, ഇസാന ഷഫീഖ്, ഫാഹിമ സമീര്‍ നേതൃത്വം നല്‍കി. മജീദ് ചെമ്പരിക്കയുടെ നേതൃത്വത്തില്‍ ഗാനമേള നടന്നു. സിദ്ദീഖ് മണിയന്‍പാറ,സമീര്‍ ഉടുമ്പുന്തല ,മൊയ്ദീന്‍ ആദൂര്‍, അബ്ദുല്‍ റഹ്മാന്‍ ഇ.കെ, സാദിഖ് കെ.സി, സലാം ഹബീബി സമ്മാന ദാനം നിര്‍വഹിച്ചു.