
ദോഹ: കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി െസന്റര്‍ േഫാര്‍ സോഷേ്യാ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്ന് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20, 21, 22 തിയ്യതികളിലായി നാല് സെഷനുകളിലായി പരിപാടി നടക്കും. സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവ ചരിത്രം അടിസ്ഥാനമാക്കി ‘സി എച്ച് പോരാട്ടവും ജീവിതവും’ എന്ന ശീര്‍ഷകത്തിലാണ് പരിപാടി. ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി ക്യാമ്പിന് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.