in

കെഎംസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് സി സി ആര്‍ സിക്കു കിരീടം

ദോഹ: ഖത്തര്‍ കെഎംസിസി കായിക വിഭാഗം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ദോഹയിലെ പ്രമുഖരായ എട്ടു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ സി സി ആര്‍ സി വാരിയേഴ്സ് ശാര്‍ക്ക് അക്ബര്‍ ട്രാവല്‍സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി.
ചാമ്പ്യന്മാര്‍ക്ക് 15000 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഏഴായിരം റിയാലും ട്രോഫിയും നല്‍കി.
അല്‍ അനീസ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാന കൂപ്പണുകളും എല്‍ ഇ ഡി ടി വിയും കാണികള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കി. സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് മുഖ്യ പ്രയോജകരായ ദല്ലാ ഡ്രൈവിംഗ് അക്കാദമി ജനറല്‍ മാനേജര്‍ ഹസ്സന്‍ നാസര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
വിജയികള്‍ക്ക് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ഫര്‍ദാന്‍ സൈത്തൂണ്‍ ചേര്‍ന്ന് മെഡലുകളും ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് ജനറല്‍ സെക്രട്ടറി അസിസ് നരിക്കുനി, ഫൈസല്‍ പൂമാല എന്നിവര്‍ മെഡലുകളും ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു,
മുസ്തഫ ഹാജി, സിദ്ധീഖ് വാഴക്കാട്, സലാം നാലകത്ത്, മുജീബ് കോയിശ്ശേരി, മിസ്ബാഹ് കീഴരിയുര്‍, അഷ്റഫ് എടന്നീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിഗ ടി വിയുമായി വോഡഫോണ്‍

അതിജീവന ചിത്രങ്ങളുമായി അജ്‌യാല്‍ ചലച്ചിത്ര മേളക്ക് തുടക്കമായി